കൊച്ചി:ഹർത്താൽ അതീവഗുരുതര പ്രശ്നമാണെന്ന് ഹൈക്കോടതി. ഒരു വർഷം 97 ഹർത്താൽ കേരളത്തിൽ പലയിടങ്ങളിലായി നടന്നു എന്ന് വിശ്വസിക്കാൻ തന്നെ കഴിയുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹർത്താലിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമർശം. ഹൈക്കോടതിയുടെയും സുപ്രീംകോടതിയും ഇത്തരത്തിലുള്ള ജനവിരുദ്ധ സമരങ്ങൾക്കെതിരെ പല ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുള്ളതാണ്. പക്ഷേ അവയൊന്നും കാര്യമായ പരിഹാരമുണ്ടാക്കിയില്ല. ഈ സാഹചര്യത്തിൽ ഹർത്താലിനെതിരെ സർക്കാർ എന്ത് നിലപാടെടുത്തു എന്ന് വിശദീകരിക്കണം. വ്യാപാരികൾ അടക്കം ഉന്നയിച്ച പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്താണ്. അവർക്ക് സംരക്ഷണം കൊടുക്കാൻ കഴിയുമോ എന്നും കോടതി ചോദിച്ചു. സർക്കാർ നടപടികൊണ്ട് പരിഹാരമാകുമോ. സംസ്ഥാനത്തിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന വിഷയം കൂടിയാണിത്. ഗുരുതരമായ സ്ഥിതിവിശേഷമാണുണ്ടായിരിക്കുന്നത്. ഹർത്താലിനെതിരായ ജനവികാരം കാണുന്നില്ലേ എന്നും കോടതി ചോദിച്ചു. ഹർത്താലിനെതിരെ നടപടി എടുത്തേ മതിയാകൂ. ഹർത്താൽ ഇന്നൊരു തമാശയായി മാറിക്കഴിഞ്ഞു. എന്ത് നടപടികളാണ് ഇതിനെതിരെ സ്വീകരിക്കുന്നതെന്ന് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 1.45 ന് മുമ്പ് നിലപാട് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കടകൾക്ക് സംരക്ഷണം നൽകുന്നത് അടക്കമുള്ള സമഗ്ര പദ്ധതി തയ്യാറാക്കുമെന്നും സർക്കാർ അറിയിച്ചു. വ്യവസായികൾക്കായി ബിജു രമേശും മലയാള വേദിയുടെ പേരിൽ ജോർജ് വട്ടുകളവും സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. Content Highlights: Highcourt against Harthal, Seeks governments reply
from mathrubhumi.latestnews.rssfeed http://bit.ly/2Rf24aK
via
IFTTT
No comments:
Post a Comment