കേരള സർക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ലോക്സഭയിൽ ബിജെപി - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 7 January 2019

കേരള സർക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ലോക്സഭയിൽ ബിജെപി

ന്യൂഡൽഹി: പിണറായി സർക്കാരിനെ പിരിച്ചു വിട്ട് കേരളത്തിൽരാഷ്ട്രപതി ഭരണം നടപ്പാക്കണമെന്ന് ലോക്സഭയിൽ ബിജെപി എംപിമാരുടെ ആവശ്യം. ബിജെപി എംപി നിഷികാന്ദ് ഡുബേ ആണ് കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യമുന്നയിച്ചത്. "ബിജെപി എംപി മുരളീധരന്റെ വീട്ടിൽ അക്രമമുണ്ടായി. കൊലപ്പെടുത്താൻ വരെ ശ്രമമുണ്ടായി. ബിജെപിയുടെ പ്രവർത്തകനായതു കൊണ്ടാണ് അദ്ദേഹത്തിന്റെ നേരെ ഇത്തരത്തിൽ അക്രമമുണ്ടായത്". ബിജെപിയെയും ആർഎസ്എസ്സിനെയും സർക്കാർ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. വീടുകൾക്കനേരെ അക്രമം നടക്കുന്നു, സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അക്രമം നടക്കുന്നു. സംഘപരിവാർ ബിജെപി അംഗങ്ങൾക്കെതിരേയും അക്രമം നടക്കുന്നു. കാലങ്ങളായി അക്രമം നടക്കുകയാണെന്നും ഇതിനായി കേന്ദ്രസർക്കാർ ജുഡീഷ്യൽ കമ്മീഷനെനിയോഗിക്കണമെന്നും നിഷികാന്ദ് ഡുബേആവശ്യപ്പെട്ടു.മാത്രമല്ല കേരളത്തിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്നുംഅദ്ദേഹം ആവശ്യമുന്നയിച്ചു. പിണറായി സർക്കാർ വിരുദ്ധ നീക്കത്തിന്റെഭാഗമായിപാർലമെന്റിന് അകത്തും പുറത്തും ബിജെപി എംപിമാർ പ്രതിഷേധിച്ചു. സംസ്ഥാന സർക്കാറിനെതിരേ കേന്ദ്ര ബിജെപി നേതാക്കളെ കൂടി അണിനിരത്തുന്ന കാഴ്ചയാണ് ന്യൂഡൽഹിയിൽകണ്ടത്. content highlights:Kerala should be under president rule, says BJP in Parliament


from mathrubhumi.latestnews.rssfeed http://bit.ly/2C7sgKl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages