തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത് മുഖ്യമന്ത്രിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി. എസ്. ശ്രീധരൻ പിള്ള. സർക്കാർ സർവകക്ഷി യോഗം വിളിച്ച സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധി വന്നപ്പോൾത്തന്നെ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഎം ശ്രമിച്ചത്.സർവകക്ഷി യോഗം വിളിച്ചത് ആത്മാർഥമായാണെന്ന് സർക്കാർ തെളിയിക്കണമെന്ന് ശ്രീധരൻപിള്ള പറഞ്ഞു. യോഗത്തിൽ പങ്കെടുക്കുന്ന കാര്യം എൻഡിഎയുടെ ഘടകകക്ഷികൾ അടക്കമുള്ളവരുമായി ആലോചിച്ച് ഇന്ന് വൈകിട്ട് തീരുമാനമെടുക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2RUTOsA
via
IFTTT
No comments:
Post a Comment