ഫെയ്സ്ബുക്ക് പ്രണയം; കൊല്ലത്ത് കാമുകന്‍ യുവതിയുടെ അമ്മയെ കുത്തിക്കൊന്നു - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 14 November 2018

ഫെയ്സ്ബുക്ക് പ്രണയം; കൊല്ലത്ത് കാമുകന്‍ യുവതിയുടെ അമ്മയെ കുത്തിക്കൊന്നു

അഞ്ചൽ : ഫെയ്സ്ബുക്ക് പ്രണയത്തെത്തുടർന്ന് കാമുകൻ വീട്ടിലെത്തി യുവതിയുടെ അമ്മയെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ ഇ.എസ്.എം.കോളനി പാറവിളപുത്തൻ വീട്ടിൽ പി.കെ.വർഗീസിന്റെ ഭാര്യ മേരിക്കുട്ടി വർഗീസ് (48) ആണ് കുത്തേറ്റുമരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മധുര അനുപാനടി ബാബുനഗർ ഡോർ നമ്പർ 48-ൽ സതീഷ് (27) പോലീസ് പിടിയിലായി. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ വീട്ടിനുള്ളിൽവെച്ചാണ് മേരിക്കുട്ടിക്ക് കുത്തേറ്റത്. പാഴ്സൽ നൽകാനെന്ന വ്യാജേന വീട്ടിനുള്ളിൽ കടന്ന പ്രതി മേരിക്കുട്ടിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. മുറിവേറ്റ് രക്തംവാർന്ന് പുറത്തേക്കോടിയ മേരിക്കുട്ടി റോഡിൽ കുഴഞ്ഞുവീണു. നട്ടുകാരുടെ സഹായത്തോടെ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് അഞ്ചലിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഭർത്താവ് വർഗീസ് വിദേശത്തും ഇളയ മകൾ ഉപരിപഠനത്തിനായി ബെംഗളൂരുവിലും ആയതിനാൽ സംഭവസമയം വീട്ടിനുള്ളിൽ മേരിക്കുട്ടി ഒറ്റയ്ക്കായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മുംബൈയിൽ നഴ്സായി ജോലിചെയ്യുന്ന മൂത്ത മകൾ പ്രതിയുമായി ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയുമായിരുന്നു. വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും തനിക്ക് വീട്ടുകാർ വേറെ വിവാഹം ആലോചിക്കുന്നതായി സതീഷിനെ അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരുമാസമായി ഫോണിൽ ബന്ധപ്പെടാൻ പ്രതി ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേത്തുടർന്ന് പെൺകുട്ടി വീട്ടിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടിൽനിന്ന് ഓൺലൈൻ ടാക്സി ബുക്ക് ചെയ്ത് സതീഷ് കുളത്തൂപ്പുഴയിൽ എത്തിയത്. എന്നാൽ, പെൺകുട്ടി വീട്ടിൽ ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് മകളുമായുള്ള പ്രണയവിവരം മേരിക്കുട്ടിയോടു പറഞ്ഞ് വഴക്കിടുകയും കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു.ഡ്രൈവർ മധുര സ്വദേശി ചിത്തിരസെൽവവും ടാക്സിയും കുളത്തൂപ്പുഴ പോലീസിന്റെ കസ്റ്റഡിയിലാണ്. content Highlight:young man killed lovers mother in kerala


from mathrubhumi.latestnews.rssfeed https://ift.tt/2DFu4gT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages