കൊച്ചി: കശ്മീരിൽ പാക് സൈന്യത്തിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച ലാൻസ്നായിക് ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തിച്ചു. ഒമ്പത് മണിയോടെ എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ജില്ലാകളക്ടറും മുൻസൈനികരും മറ്റും ചേർന്ന് ഏറ്റുവാങ്ങി. എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം ജോൺ തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു. മൃതദേഹത്തെ സുബേദാർ വിശ്വമോഹന്റെ നേതൃത്വത്തിൽ നാല് സൈനികർ അനുഗമിച്ചു. ഉദയംപേരൂർ സ്റ്റെല്ലാമേരീസ് കോൺവെന്റിന് സമീപമുള്ള ആന്റണി സെബാസ്റ്റ്യന്റെ കറുകയിൽ വസതിയിലെത്തിച്ച ശേഷം മൃതദേഹം സമീപത്തുള്ള വളപ്പിൽ പൊതുദർശനത്തിന് വെയ്ക്കും. വൈകുന്നേരം 3.30 ന് സംസ്കാരത്തിനായി ഇരിങ്ങാലക്കുട എംപറർ ഇമ്മാനുവലിലേക്ക് മൃതദേഹം കൊണ്ടുപോകും. 5.30 നാണ് ശവസംസ്കാരം. നിയന്ത്രണരേഖയിൽ മെന്ദർ പ്രദേശത്തെ കൃഷ്ണഘട്ടി സെക്ടറിൽ തിങ്കളാഴ്ചയാണ് ആന്റണി സെബാസ്റ്റ്യന് വെടിയേറ്റത്. പൂഞ്ചിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാമ് മരണം. ഹവിൽദാർ ഡി.മാരിമുത്തുവിനും വെടിയേറ്റ് ഗുരതരപരിക്കേറ്റിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2RSPiKV
via
IFTTT
No comments:
Post a Comment