മുന്നോക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് 10% സംവരണവുമായി കേന്ദ്രം - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 7 January 2019

മുന്നോക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് 10% സംവരണവുമായി കേന്ദ്രം

ന്യൂഡൽഹി:മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത അടിയന്തര മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും.വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ താഴെയുള്ളവർക്കായിരിക്കും സംവരണം.സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് സംവരണം നൽകുക. സാധാരണ ബുധനാഴ്ച്ചകളിലാണ് മന്ത്രിസഭാ യോഗം ചേരുന്നത്. എന്നാൽ തിങ്കളാഴ്ച അടിയന്തരമായി മന്ത്രിസഭാ യോഗം വിളിച്ചുചേർക്കുകയായിരുന്നു. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സാമ്പത്തിക സംവരണവിഷയം 2019 ലോക്സഭതിരഞ്ഞെടുപ്പിന്റെ പ്രധാന അജണ്ടയായി ഇതിലൂടെ ബിജെപി അവതരിപ്പിക്കുകയാണ്. കേരളത്തിൽ എൻഎസ്എസ് അടക്കമുള്ള സംഘടനകൾ ഏറെക്കാലമായി ഉന്നയിക്കുന്ന വിഷയമാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം വേണമെന്നത്. പാർലമെന്റ് സമ്മേളനം തീരാൻ ഒരു ദിവസം മാത്രമുള്ളപ്പോഴാണ് ഈ തീരുമാനം വന്നിരിക്കുന്നത്. നാളത്തന്നെ സംവരണം വ്യവസ്ഥ ചെയ്യുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കും. രാജ്യസഭയിൽ ബിൽ പാസാകാനുള്ള സാധ്യത കുറവാണ്. അങ്ങനെ സംഭവിച്ചാൽ അടുത്ത തവണ അധികാരത്തിലെത്തിയാൽ സാമ്പത്തിക സംവരണം എന്ന വാഗ്ദാനവുമായിട്ടായിരിക്കും മോദി സർക്കാർ തിരഞ്ഞെടുപ്പിനെ നേരിടുക. Content Highlights:10 per cent reservation for economically weaker upper castes, Modi govt


from mathrubhumi.latestnews.rssfeed http://bit.ly/2CVOH6H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages