ന്യൂഡൽഹി: സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ ശക്തമാക്കുന്നതായി റിപ്പോർട്ടുകൾ. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മല്യയെ ഇന്ത്യയിലെത്തിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനായി നയതന്ത്ര തലത്തിലുള്ള സമ്മർദ്ദം ശക്തമാക്കുക എന്ന തന്ത്രമാകും കേന്ദ്രസർക്കാർ ഉപയോഗിക്കുക. ജനുവരി അഞ്ചിനാണ് മല്യയെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽപിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്ന നിയമപ്രകാരമാണ് മുംബൈ പ്രത്യേക കോടതി വിജയ്മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. മല്യയെ തിരിച്ചെത്തിച്ചാൽ അത് ചൂണ്ടിക്കാട്ടി കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ശക്തമായ നടപടികളെടുത്തുവെന്ന് അവകാശപ്പെടാമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു. തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ഇത് വലിയ പ്രയോജനം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. 9000 കോടിയുടെ വായ്പാ തട്ടിപ്പാണ് മല്യയ്ക്കെതിരായുള്ളത്. നിലവിൽ മല്യ യു.കെയിലാണ് ഉള്ളത്. 2016 ലാണ് ഇയാൾ ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ടത്. മല്യയെ വിട്ടുകിട്ടാനുള്ള ഇന്ത്യൻ ഏജൻസികളുടെ ആവശ്യം യു.കെ. കോടതിയുടെ പരിഗണനയിലാണ്. Content Highlights:Govt will take action fugitive Vijay Mallya back before 2019 polls
from mathrubhumi.latestnews.rssfeed http://bit.ly/2VvRB9H
via
IFTTT
No comments:
Post a Comment