ന്യൂഡൽഹി: കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റിഡിന് (എച്ച്.എ.എൽ) 26,570 കോടി രൂപയുടെ ഓർഡർ നൽകിയെന്നും 73,000 കോടി രൂപയുടെ കരാറിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ. ലോക്സഭയിലാണ് അവർ ഇക്കാര്യം അറിയിച്ചത്. എച്ച്.എ.എല്ലിന് ഒരു ലക്ഷം കോടി രൂപയുടെ ഓർഡർ നൽകിയെന്ന് നിർമലാ സീതാരാമൻ നേരത്തെ ലോക്സഭയിൽ പറഞ്ഞതിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. പ്രതിരോധ മന്ത്രിയുടെ പ്രസ്താവന കള്ളമാണെന്നും അവരുടെ വാദം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ രാജിവെക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടാണ് നിർമലാ സീതാരാമൻ സഭയിൽ ഇക്കാര്യം പറഞ്ഞത്. അതേ സമയം സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് കോൺഗ്രസ് നിർമലാസീതാരാമനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. ഇത് പരിഗണനയിലുണ്ടെന്ന് സ്പീക്കർ സുമിത്ര മഹാജൻ മറുപടി നൽകി. ഇതിനിടെ എച്ച്എഎലിൽ ശമ്പളം നൽകാൻ 1000 കോടി കടമെടുക്കുന്നുവെന്ന പത്രവാർത്ത റീട്വീറ്റ് ചെയ്ത് രാഹുൽ രംഗത്തെത്തിയിട്ടുണ്ട്. എച്ച്എഎലിൽ ശബളത്തിന് പണമില്ലാത്തതിൽ ആശ്ചര്യമില്ല. അനിൽ അംബാനിക്ക് റഫാലുണ്ട്. ആ കരാർ നടപ്പാക്കാൻപ്രതിഭകളെ അദ്ദേഹത്തിന് ഇപ്പോൾ ആവശ്യമുണ്ടാകും. ശബളം ലഭിക്കാതിരിക്കുമ്പോൾ എച്ച്എഎലിലെ മികച്ച എഞ്ചിനിയർമാരും ശാസ്ത്രജ്ഞരും അനിൽ അംബാനിയുടെ സംരംഭത്തിലേക്ക് പോകാൻ നിർബന്ധിതരാകുമെന്നും രാഹുൽ ട്വീറ്റ് ചെയ്തു. Content Highlights:Nirmala Sitharaman-Rahul Gandhi-Rafale Deal-HAL
from mathrubhumi.latestnews.rssfeed http://bit.ly/2SGPmym
via
IFTTT
No comments:
Post a Comment