തിരുവാവൂര്‍ ഉപതിരഞ്ഞെടുപ്പ് ഇലക്ഷന്‍ കമ്മീഷന്‍ റദ്ദാക്കി - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 7 January 2019

തിരുവാവൂര്‍ ഉപതിരഞ്ഞെടുപ്പ് ഇലക്ഷന്‍ കമ്മീഷന്‍ റദ്ദാക്കി

ന്യൂഡൽഹി: തമിഴ്നാട്ടിലെ തിരുവാരൂർ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷണർ റദ്ദ് ചെയ്തു. ഗജ ചുഴലിക്കാറ്റിനെ തുടർന്നുള്ള ദുരിതാശ്വാസപ്രവർത്തനത്തിലാണ് പ്രദേശം എന്നത് കണക്കിലെടുത്താണ് ജനുവരി 28 ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഓഗസ്റ്റിൽ ഡിഎംകെ അധ്യക്ഷൻ കരുണാനിധിയുടെ മരണത്തെ തുടർന്നാണ് തിരുവാരൂരിൽ ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യമുണ്ടായത്. തിരുവാരൂരിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക നടപടികളും അസാധുവാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. പ്രദേശത്തെ ദുരിതാശ്വാസപ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നതിനാൽ തിരഞ്ഞെടുപ്പ് നീട്ടി വെക്കണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടിരുന്നു. തിരുവാരൂരിൽ ഇപ്പോഴാവശ്യം തിരഞ്ഞെടുപ്പല്ലെന്നും ദുരിതാശ്വാസപ്രവർത്തനങ്ങളാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദരരാജൻ പറഞ്ഞു. ഡിഎംകെയും എഐഎഡിഎംകെയും തങ്ങളുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ദുരിതാശ്വാസപ്രവർത്തനങ്ങളേക്കാൾ രാഷ്ട്രീയതാൽപര്യങ്ങൾക്കാണ് ഈ കക്ഷികൾ മുൻതൂക്കം നൽകുന്നതെന്ന് തമിളിസൈ രൂക്ഷവിമർശനം നടത്തിയിരുന്നു. ഡിഎംകെ സ്ഥാനാർഥിയെ സഹായിക്കാനാണ് തിരഞ്ഞെടുപ്പു കമ്മീഷൻ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്നും തമിളിസൈ ആരോപിച്ചിരുന്നു. Content Highlights: Election Commission cancels bypoll in Tamil Nadu's Tiruvarur,DMK, AIADMK


from mathrubhumi.latestnews.rssfeed http://bit.ly/2CTMR6p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages