കേക്ക് മുറിക്കാന്‍ കത്തി ആവശ്യപ്പെട്ട യുവതിയുടെ കഴുത്ത് ഹോട്ടല്‍ ജീവനക്കാരന്‍ മുറിച്ചു - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 7 January 2019

കേക്ക് മുറിക്കാന്‍ കത്തി ആവശ്യപ്പെട്ട യുവതിയുടെ കഴുത്ത് ഹോട്ടല്‍ ജീവനക്കാരന്‍ മുറിച്ചു

മുംബൈ: കേക്ക് മുറിക്കാൻ യുവതി കത്തി ആവശ്യപ്പെട്ടതിൽ അസ്വസ്ഥനായ വെയ്റ്റർ കത്തിയുമായെത്തി യുവതിയുടെ കഴുത്തു മുറിച്ചു. ഇരുപത്തിമൂന്നുകാരനായ വെയ്റ്റർ നിഷാന്ത് ഗൗഡയാണ് കേക്കുമുറിക്കാനായി കത്തി ചോദിച്ച യുവതിയേ ആക്രമിച്ചത്. മുപ്പതുകാരിയായ ഫർസാന മിറത്ത് വിവാഹ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഹോട്ടലിൽ താമസമാക്കിയത്. വിവാഹവാർഷികം ആഘോഷിക്കാൻ വേണ്ടി ഞായറാഴ്ചയാണ് സൗത്ത് ആ്രഫിക്കയിൽ നിന്ന് ഫർസാന മിറത്ത് ഇന്ത്യയിൽ എത്തിയത്. ജെ.ബി നഗറിലുള്ള ഹോട്ടലിൽ ഇവർ ഞായറാഴ്ച അമ്മയ്ക്കൊപ്പം മുറി എടുക്കുകയായിരുന്നു. പല കാര്യങ്ങൾക്കായി യുവതി വെയ്റ്ററെ ആറേഴു തവണ വിളിച്ചിരുന്നതായി പറയുന്നു. അതിനു ശേഷം ഫർസാന വിളിച്ച ഒരു കേക്ക് കൂടി ഓഡർ ചെയ്യുകയായിരുന്നു. ഈ സമയം വെയ്റ്റർ ഗൗഡ കത്തിയില്ലാതെ കേക്ക് മാത്രം കൊണ്ടു വന്നതിനെ തുടർന്ന് യുവതി ഗൗഡയോടു കത്തി കൂടി ഉടനെ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. കത്തിയുമായി എത്തിയ ഗൗഡ പെട്ടെന്ന് യുവതിയുടെ കഴുത്തിൽ ആ കത്തികൊണ്ട് വെട്ടുകയായിരുന്നു. യുവതിയുടെ കഴുത്തിൽ കത്തി കൊണ്ട് മുറിവേൽപ്പിച്ചാണ് ഇയാൾ മടങ്ങിയത് എന്ന് അന്ധേരി പോലീസ് പറയുന്നു. നിഷാന്ത് ഗൗഡയേ പോലീസ് അറസ്റ്റ ചെയ്ത് ഐ.പി.സി 326 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. Content Highlights: Woman asks for knife to cut cake, 'irked' waiter attacks her with it in Mumbai hotel


from mathrubhumi.latestnews.rssfeed http://bit.ly/2AzOKUl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages