ജമ്മു: അതിർത്തിയിൽ പാക് സൈന്യം 2018 ൽ വെടിനിർത്തൽ കരാർ ലംഘനം നടത്തിയത് 2936 തവണ. 15 വർഷത്തിനിടെ പാകിസ്താൻ ഏറ്റവും കൂടുതൽ വെടിനിർത്തൽ കരാർ ലംഘനങ്ങൾ നടത്തിയത് പോയവർഷമാണെന്ന് കണക്കുകൾ ഉദ്ധരിച്ച് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. പാക് വെടിവെപ്പിൽ 61 പേർ കൊല്ലപ്പെടുകയും 250ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനങ്ങളിൽ ഭീതി പരത്തുന്നതിനുവേണ്ടിയാണ് അതിർത്തി ഗ്രാമങ്ങൾ ലക്ഷ്യമാക്കി പാക് സൈന്യം വെടിവെപ്പ് നടത്തുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് പറഞ്ഞു. വെടിനിർത്തൽ കരാർ ലംഘനങ്ങളിൽ 2017ലേതിനെക്കാൾ മൂന്നിരട്ടി വർധനയാണ് ഉണ്ടായിട്ടുള്ളത്. 971 വെടിനിർത്തൽ കരാർ ലംഘനങ്ങളാണ് 2017ലുണ്ടായത്. 31 പേർ കൊല്ലപ്പെടുകയും 151 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജമ്മു, കഠുവ, സാംബ, രജൗറി, പൂഞ്ച് ജില്ലകളിലെ ഗ്രാമവാസികളാണ് വെടിനിർത്തൽ കരാർ ലംഘനങ്ങൾമൂലം ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. നിരവധിപേർക്ക് വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തെയും ഗ്രാമീണരുടെ കൃഷിയെയും ഇത് സാരമായി ബാധിക്കുന്നുണ്ട്. ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിനായി 14,400 ഭൂഗർഭ ബങ്കറുകൾ നിർമ്മിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞവർഷം 415 കോടിരൂപ അനുവദിച്ചിരുന്നു. ഇതിൽ 4000 ത്തോളം ബങ്കറുകളുടെ നിർമ്മാണംപൂർത്തിയായിക്കഴിഞ്ഞു. 2009നും 2013നുമിടെ പാകിസ്താൻ നിരവധി തവണ വെടിനിർത്തൽ കരാർ ലംഘനങ്ങൾ നടത്തിയിരുന്നു. എന്നാൽ 2004നും 2006നുമിടെയുള്ള മൂന്ന് വർഷങ്ങളിൽ വെടിനിർത്തൽ കരാർ ലംഘനങ്ങളൊന്നും ഉണ്ടായില്ല. 2003 നവംബർ 26ന് അന്നത്തെ വാജ്പേയി സർക്കാർ പാകിസ്താനുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടതിന് തുടർന്നായിരുന്നു ഇത്. 3323 കിലോമീറ്റർ ദൂരത്തിലുള്ള അതിർത്തിയാണ് ഇന്ത്യയും പാകിസ്താനും പങ്കിടുന്നത്. Content Highlights:Ceasefire violations, Pakistan, Jammu and Kashmir
from mathrubhumi.latestnews.rssfeed http://bit.ly/2QtHjmo
via
IFTTT
No comments:
Post a Comment