കേന്ദ്രസര്‍ക്കാരിന് ആര്‍ബിഐ 40,000 കോടിരൂപ ലാഭവിഹിതമായി നല്‍കിയേക്കും - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday 7 January 2019

കേന്ദ്രസര്‍ക്കാരിന് ആര്‍ബിഐ 40,000 കോടിരൂപ ലാഭവിഹിതമായി നല്‍കിയേക്കും

ന്യൂഡൽഹി: കരുതൽ ധനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി തർക്കം തുടരുന്നതിനിടെ കഴിഞ്ഞ വർഷത്തെ ലാഭവിഹിതമായി 40,000 കോടിയോളം രൂപ റിസർവ് ബാങ്ക് കേന്ദ്രത്തിന് നൽകിയേക്കും. ഈ വർഷം മാർച്ചിന് മുമ്പ് തുക കേന്ദ്ര ധനകാര്യ മന്ത്രാലത്തിന് ആർബിഐ കൈമാറുമെന്നാണ് വിവരം. ഇത്രയധികം തുക ലഭിക്കുന്നത് ധനക്കമ്മി പ്രതിസന്ധിയിൽ ഉഴലുന്ന കേന്ദ്രസർക്കാരിന് ആശ്വാസമാകുമെന്നാണ് വിവരങ്ങൾ. 30,000 മുതൽ 40,000 കോടി രൂപയോളമാണ് ആർബിഐ ലാഭവിഹിതമായി നൽകുകയെന്ന് ആർബിഐ വൃത്തങ്ങളെ ഉദ്ദരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ആർബിഐ ഗവർണർ സ്ഥാനത്തുനിന്ന് ഊർജിത് പട്ടേൽ രാജിവെച്ചതിന് ശേഷം പകരക്കാരനായെത്തിയ മുൻ ധനകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് എടുത്ത ആദ്യ സുപ്രധാന തീരുമാനമാണ് ഇതെന്നാണ് വിവരം. മാർച്ച് മാസം അവസാനിക്കുന്നതിന് മുമ്പ് ലാഭവിഹിതം നൽകിയിരിക്കുമെന്നും അത് 30,000 കോടിക്ക് മുകളിൽ വരുമെന്നുമാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആർബിഐ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തിയത്. സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് ധനക്കമ്മി ജിഡിപിയുടെ 3.3 ശതമാനത്തിൽ നിലനിർത്തുക എന്ന ലക്ഷ്യം കൈവരിക്കാൻ ഈ തുക കുറച്ചൊന്നുമല്ല കേന്ദ്രസർക്കാരിനെ സഹായിക്കുക. ഒരുലക്ഷം കോടിയോളം രൂപയുടെ ധനക്കമ്മിയാണ് കേന്ദ്രസർക്കാർ നേരിടുന്ന പ്രതിസന്ധിയെന്നാണ് വിവരം. ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുൺ ജെയ്റ്റിലി പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചതിന് ശേഷം ലാഭവിഹിതം നൽകുന്ന കാര്യത്തിൽ റിസർവ് ബാങ്ക് അന്തിമ തീരുമാനമെടുക്കും. അതേസമയം കരുതൽ ധനമായി എത്രത്തോളം തുക സൂക്ഷിക്കണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ആർബിഐയുടെയും ധനകാര്യമന്ത്രാലയത്തിന്റെയും സംയുക്ത സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഈ പ്രശ്നവുമായി ബന്ധപ്പെട്ടാണ് ഊർജിത് പട്ടേൽ രാജിവെച്ചതെന്നാണ് ആരോപണങ്ങൾ. Content Highlights:RBI likely to hand over 40,000 crore interim dividend to Central Govt


from mathrubhumi.latestnews.rssfeed http://bit.ly/2sdDqZl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages