ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിക്ക് നോട്ടീസ് - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 8 January 2019

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിക്ക് നോട്ടീസ്

വയനാട്: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ സമരത്തിൽ പങ്കെടുത്തതിന് സിസ്റ്റർ ലൂസിക്കെതിരെ നടപടി. സമരത്തിൽ പങ്കെടുത്തതിന് സിസ്റ്റർ ലൂസിക്ക് മദർ സുപ്പീരിയർ ജനറൽ നോട്ടീസ് നൽകി. മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനും ചാനൽ ചർച്ചകളിൽ പങ്കെടുത്തതിനും വിശദീകണം നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. എഫ്.സി.സി സന്യാസ സഭാംഗവും വയനാട് ദ്വാരകയിലെ സേക്രട്ട് ഹാർട്ട് ഹൈസ്കൂളിലെ അധ്യാപികയുമാണ് സിസ്റ്റർ ലൂസി. ബിഷപ്പ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട സമരങ്ങളിൽ അവർ സജീവമായി പങ്കെടുക്കുകയും മാധ്യമ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. മാത്രമല്ല ചില മാധ്യമങ്ങളിൽ ലേഖനങ്ങൾ എഴുതുകയും ചെയ്തിരുന്നു. ഇതെല്ലാം കാണച്ചാണ് സിസ്റ്റർ അംഗമായ സന്യാസി സമൂഹം ആദ്യ മുന്നറിയിപ്പെന്ന നിലയിൽ കത്ത് നൽകിയിരിക്കുന്നത്. കാനോൻ നിയമപ്രകാരം സിസ്റ്ററെ സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കുന്നതിനുള്ള ആദ്യ നടപടിയാണ് ഇതെന്നും കത്തിൽ പറയുന്നു. എഫ്.സി.സി കോൺഗ്രിഗേഷനും അതുപോലെ സഭയ്ക്കും നാണക്കേടുണ്ടാക്കിയെന്നാണ് കത്തിലെ പ്രധാന ആരോപണം. പലവണ നേരിട്ട് സംസാരിക്കാനായി വിളിപ്പിച്ചെങ്കിലും ഹാജരായില്ലെന്ന് മദർ സുപ്പീരിയർ ജനറൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനുവരി ഒമ്പതിന് ആലുവയിലെ ആസ്ഥാനത്തെത്തി വിശദീകരണം നൽകാനാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, സഭാ ആസ്ഥാനത്ത് ഹാജരാകാൻ ഉദ്ദേശിക്കുന്നില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ കാര്യത്തിൽ തെറ്റൊന്നുമുണ്ടായിട്ടില്ല. പലകാര്യത്തിലും അനുമതി ചോദിച്ചിട്ടും നൽകിയിരുന്നില്ല അതിനാലാണ് ഏകപക്ഷീയമായ സമരങ്ങളിൽ ഇടപെടേണ്ടി വന്നതെന്ന് അവർ പറയുന്നു. താൻ കാർ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളും കത്തിൽ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം അനുമതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എഫ്.സി.സിയുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാകാത്തതിനാലാണ് ഇത്തരം കാര്യങ്ങൾ ചെയ്തത്. തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാൽ മദർ സുപ്പീരിയർ ജനറലിന് മുന്നിൽ ഹാജരാകാൻ ഉദ്ദേശിക്കുന്നില്ലെന്നും സിസ്റ്റർ ലൂസി പ്രതികരിച്ചു. Content Highlights:Sister Lucy Kalappura will expelled from Congregation for Attending Protest against bishop Franco


from mathrubhumi.latestnews.rssfeed http://bit.ly/2RdEVpg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages