ന്യൂഡൽഹി: നഷ്ടത്തിലാണെങ്കിൽ കെ എസ് ആർ ടി സി അടച്ചുപൂട്ടണമെന്ന് സുപ്രീം കോടതി. താൽക്കാലിക ജീവനക്കാരുടെ സേവനകാലാവധി പെൻഷനു പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ എസ് ആർ ടി സി നൽകിയ ഹർജികളിൽ വാദം കേൾക്കവേ ആയിരുന്നു കോടതിയുടെ പരാമർശം. നാലായിരം കോടിരൂപയിലധികം നഷ്ടത്തിലാണ് കെ എസ് ആർ ടി സി എന്ന് അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. അപ്പോഴാണ് നഷ്ടത്തിലാണെങ്കിൽ കെ എസ് ആർ ടി സി അടച്ചുപൂട്ടണമെന്ന പരാമർശം സുപ്രീം കോടതിയിൽനിന്നുണ്ടായത്. ഹർജിയിലെ അന്തിമവാദം വ്യാഴാഴ്ച നടക്കും. അതേസമയം കെ എസ് ആർ ടി സിയിലെ താത്കാലിക കണ്ടക്ടർമാരുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന എംപാനൽ കണ്ടക്ടർമാരുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. റിസർവ് കണ്ടക്ടർമാരുടെ ഒഴിവു സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകി. പി എസ് സി റാങ്ക് പട്ടികയിൽനിന്നുള്ളവരെ നിയമിച്ച ശേഷം ബാക്കിയുള്ള ഒഴിവുകളിൽ തങ്ങളെ നിയമിക്കണമെന്ന എംപാനൽ കണ്ടക്ടർമാരുടെ ആവശ്യവും ഹൈക്കോടതി തള്ളി. താൽക്കാലിക ഒഴിവില്ലെന്നും സ്ഥിര ഒഴിവുകൾ മാത്രമാണുള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. തുടർന്ന്, നിലവിൽ എത്ര റിസർവ് കണ്ടക്ടർമാരുടെ ഒഴിവ് കെ എസ് ആർ ടി സിയിലുണ്ട്? പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാൻ എന്തു നടപടിയാണ് സ്വീകരിച്ചത്? പി എസ് സി റാങ്ക് ലിസ്റ്റിൽനിന്ന് എത്ര കണ്ടക്ടർമാർ ഇതുവരെ നിയമനം തേടി? എത്രപേരുടെ ഒഴിവാണ് ഇക്കുറിയുണ്ടായത് എന്നീ ചോദ്യങ്ങൾക്ക്കെ എസ് ആർ ടി സിയോട് കോടതി ഉത്തരങ്ങൾ തേടിഈ ചോദ്യങ്ങൾക്ക് ചൊവ്വാഴ്ച കെ എസ് ആർ ടി സി രേഖാമൂലം ഉത്തരം നൽകണം. ഇതിനു ശേഷം ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. content highlights:shutdown ksrtc if in loss says supreme court
from mathrubhumi.latestnews.rssfeed http://bit.ly/2Fdd4PJ
via
IFTTT
No comments:
Post a Comment