നാഗ്പുർ: മികവ് തെളിയിക്കാൻ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് സ്ത്രീ സംവരണം വേണ്ടിവന്നില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കോൺഗ്രസിലെ പുരുഷന്മാരായ നേതാക്കളെക്കാൾ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ അവർക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ വനിതാ സ്വയം സഹായ സംഘത്തിന്റെ ചടങ്ങ് ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞെതെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. വനിതാ സംവരണത്തിന് താൻ എതിരല്ലെന്നും എന്നാൽ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിന് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിലെ മറ്റുനേതാക്കളെക്കാൾ മികവ് തെളിയിക്കാൻ ഇന്ദിരാഗാന്ധിക്കായി. സംവരണം ഉള്ളതുകൊണ്ടാണോ ഇത്സാധ്യമായത് ? ബിജെപി നേതാക്കളായ കേന്ദ്രമന്ത്രി സുഷമ സ്വരാജും മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരാ രാജെയും ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനുമെല്ലാം സ്ത്രീ സംവരണത്തിന്റെ പിൻബലമില്ലാതെയാണ് രാഷ്ട്രീയത്തിൽ തിളങ്ങിയത്. സ്ത്രീകൾക്ക് സംവരണം ലഭിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ഒരാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് അറിവിന്റെ പിൻബലത്തോടെയാണ്. ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ പിന്തുണയോടെയല്ല. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിന് താൻ എതിരാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയതായി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. Content Highlights:Indira Gandhi, womens reservation, Nitin Gadkari
from mathrubhumi.latestnews.rssfeed http://bit.ly/2C3rGNv
via
IFTTT
No comments:
Post a Comment