കോഴിക്കോട്: ശബരിമല കർമ സമിതി ജനുവരി മൂന്നിന് നടത്തിയ ഹർത്താലിനിടെ പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞത് കലാമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോട് കൂടിയുള്ളതായിരുന്നുവെന്ന്എഫ്.ഐ.ആർറിപ്പോർട്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അതുൽ ദാസ് അടക്കം 20 ഓളം ആളുകളാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവർ സംഘം ചേർന്ന് മേപ്പയ്യൂർ റോഡ് ജംഗ്ഷന് സമീപം പേരാമ്പ്ര കുറ്റ്യാടി റോഡിൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തുള്ള ജുമാ മസ്ജിദിന് കല്ലെറിഞ്ഞ് കേട് വരുത്തുകയായിരുന്നുവെന്നും എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നു. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി തന്നെ അറസ്റ്റിലായതോടെ സി.പി.എം നേതൃത്വം പ്രതിരോധത്തിലുമായി. പേരാമ്പ്ര എസ്.ഐ ടി.പി ദിനേശിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്റെ മണ്ഡലത്തിൽ തന്നെ ഇങ്ങനെയൊരു സംഭവമുണ്ടായത് തികഞ്ഞ ജാഗ്രതകുറവ് കൊണ്ടാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ എഫ്.ഐ.ആർ തയ്യാറാക്കിയഉദ്യോഗസ്ഥന് പോലീസ് ആർ.എസ്.എസ് ക്യാമ്പുമായി ബന്ധമുണ്ടെന്നും അവരുടെ പ്രേരണപ്രകാരമാണ് ഇത് തയ്യാറാക്കിയതെന്നും ചൂണ്ടിക്കാട്ടി തിങ്കളാഴ്ച വ്യവസായ മന്ത്രി ഇ.പി ജയരാജൻ രംഗത്തെത്തിയിരുന്നു. ശരിയായ നിരീക്ഷണം അവിടെ നടന്നിട്ടില്ലെന്നും തനിക്ക് ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടന്നും പറഞ്ഞ മന്ത്രി പോലീസ് നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. സംഭവം മനപൂർവല്ലെന്നും ഇരുവിഭാഗങ്ങളുടെ പ്രകടനങ്ങൾ നടക്കുന്നതിനിടയിൽ ഉണ്ടായ കല്ലേറിൽ പള്ളിയുടെ ഒരു തൂണിന്റെ കോണിൽ നേരിയ പോറലേൽക്കുക മാത്രമാണുണ്ടായതെന്നുമാണ് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിന്റെ വിശദീകരണം. ഹർത്താൽ ദിനത്തിൽ യൂത്ത്കോൺഗ്രസിന്റേയും-സി.പി.എമ്മിന്റേയും പ്രതിഷേധ പ്രകടനങ്ങൾ പേരാമ്പ്ര നഗരത്തിൽ എത്തിയതോടെ സംഘർഷമുണ്ടാവുകയും സമീപത്തെ പള്ളിക്ക് നേരെ കല്ലേറുണ്ടാവുകയുമായിരുന്നു. കെ.എസ്.ആർ.ടി.സി ബസ് അടക്കം എറിഞ്ഞു തകർക്കുന്ന സ്ഥിതിയുമുണ്ടായി. കെ.എസ്.ആർ.ടി.സി എറിഞ്ഞ് തകർത്ത സംഭവത്തിൽ കൈതക്കൽ സന്തോഷ് എന്നയാളെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് ചേരിയായി ഇരുകൂട്ടർ തമ്മിലുണ്ടായ സംഘർഷത്തിനും കല്ലേറിനുമിടയിൽ ആരുടെ ഭാഗത്ത് നിന്നുണ്ടായ കല്ലേറിലാണ് തൂണിന് പോറലേറ്റതെന്ന് വ്യക്തമായി പറയാൻ കഴിയില്ലെന്നും ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തത് ലീഗിന്റെ സമ്മർദപ്രകാരമാണെന്നുമാണ് സി.പി.എമ്മിന്റെ ആരോപണം. Content Highlights:Perambra Jumamasjid Attack
from mathrubhumi.latestnews.rssfeed http://bit.ly/2FhgBeP
via
IFTTT
No comments:
Post a Comment