കോട്ടയം: ഹർത്താലുകളും പണിമുടക്കുകളും പരമാവധി ഒരു മണിക്കൂറായി ചുരുക്കണമെന്ന് കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ. ഹർത്താലുകൾ നിർമ്മാണ മേഖലയെ ഇല്ലാതാക്കുമെന്ന് അഭിപ്രായപ്പെട്ടായിരുന്നു കരാറുകാരുടെ സംഘടന രംഗത്തുവന്നത്. മാറിയ സാഹചര്യത്തിൽ ഹർത്താലുകൾ വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നതെന്നും അവർ ആരോപിച്ചു. ഇക്കാര്യം വ്യക്തമാക്കി സംഘടന മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്തയക്കുമെന്നും കോട്ടയത്ത് നടന്ന പത്രസമ്മേളനത്തിൽ ഭാരവാഹികൾ വ്യക്തമാക്കി. ഹർത്താൽ ദിവസവും സ്ഥിരം തൊഴിലാളികൾക്ക് വേതനം നൽകണം, അല്ലാത്തവർക്കും പലപ്പോഴും കൂലി നൽകാറുണ്ട്. ക്രഷർ ഉൾപ്പെടെ മെഷീനറികൾക്കും വാടക കൊടുക്കണം. പ്രളയത്തോടൊപ്പമുണ്ടായ നഷ്ടങ്ങൾക്കൊപ്പം ജിഎസ്ടിക്കൊപ്പം സെസും കൂടി വന്നപ്പോഴുണ്ടായ അധിക ബാധ്യതയും തങ്ങളെ ബുദ്ധിമുട്ടിലാക്കി. പ്രതിഷേധത്തിന് നല്ല മാർഗങ്ങൾ തേടണമെന്നും ഭാരവാഹികൾ പറഞ്ഞു. content highlight: Duration of hartal should reduced to one hour
from mathrubhumi.latestnews.rssfeed http://bit.ly/2FdXByV
via
IFTTT
No comments:
Post a Comment