തൃശൂരില്‍ വിവാഹവാഗ്ദാനം നിരസിച്ചതിന് അമ്മയെയും മകളെയും ചുട്ടുകൊന്ന ബംഗാള്‍ സ്വദേശി കുറ്റക്കാരന്‍ - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday 8 January 2019

തൃശൂരില്‍ വിവാഹവാഗ്ദാനം നിരസിച്ചതിന് അമ്മയെയും മകളെയും ചുട്ടുകൊന്ന ബംഗാള്‍ സ്വദേശി കുറ്റക്കാരന്‍

തൃശ്ശൂർ: പാവറട്ടിയിൽ മൂന്നരവർഷംമുമ്പ് നടന്ന ഇരട്ടക്കൊലപാതകത്തിലെ പ്രതിയായ ബംഗാൾ സ്വദേശി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ബംഗാൾ മൂർഷിദാബാദ് സ്വദേശി സോജിബുൾ അലിമണ്ഡൽ (റോബി-27) ആണ് പ്രതി. ശിക്ഷ ചൊവ്വാഴ്ച വിധിക്കും. പാവറട്ടി, വെങ്കിടങ്ങ് കോഴിപ്പറമ്പ് ദേശത്ത് പുതുവച്ചോലയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ കുഞ്ഞിപ്പാത്തു (55), മകൾ സീന (17) എന്നിവരെയാണ് ഉറങ്ങിക്കിടക്കുമ്പോൾ പെട്രോൾ ഒഴിച്ച് തീയിട്ടുകൊന്നത്. അയൽപ്പക്കത്ത് വീടുപണിക്കുവന്ന പ്രതിക്ക് സീനയെ വിവാഹം ചെയ്തു കൊടുക്കണമെന്ന ആവശ്യം നിരസിച്ചതിലുള്ള വൈരാഗ്യംമൂലമായിരുന്നു കൊലപാതകം. 2015 ഏപ്രിൽ ഏഴിനു പുലർച്ചെയാണ് സംഭവം. രണ്ടുപേരും ഉറങ്ങിയിരുന്ന മുറിയുടെ ഓടിളക്കിയശേഷം ആ വിടവിലൂടെ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. വീട് പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് തീയിട്ടത്. കുഞ്ഞിപ്പാത്തുവിന്റെ ദേഹം പൂർണമായും കരിഞ്ഞുപോയിരുന്നു. സീനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറാംദിവസം മരിച്ചു. സീനയുടെ മരണമൊഴിയും സാക്ഷിമൊഴികളുമാണ് നിർണായകമായത്. സംഭവം നടന്ന് അഞ്ചുമണിക്കൂറിനകം പ്രതി അറസ്റ്റിലായി. നാട്ടിലേക്ക് രക്ഷപ്പെടാൻ സാധനങ്ങൾ ഒരുക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. 57 സാക്ഷികൾ ഉണ്ടായിരുന്നതിൽ 36 പേരെ വിസ്തരിച്ചു. ഇപ്പോൾ കോഴിക്കോട് സിറ്റി അസി. കമ്മിഷണറായ അന്നത്തെ ഗുരുവായൂർ സി.ഐ. കെ. സുദർശനാണ് കേസ് അന്വേഷിച്ചത്. അഡീഷണൽ ജില്ലാ ജഡ്ജി നിസ്സാർ അഹമ്മദാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി. സുനിൽ ഹാജരായി. Content Highlight: Bengal native man found guilty in Pavaratti murder case


from mathrubhumi.latestnews.rssfeed http://bit.ly/2QwaAgC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages