കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി: ആലോക് വര്‍മയെ സിബിഐ ഡയറക്ടറായി പുനഃസ്ഥാപിച്ചു - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 8 January 2019

കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി: ആലോക് വര്‍മയെ സിബിഐ ഡയറക്ടറായി പുനഃസ്ഥാപിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് തിരിച്ചടി നൽകി ആലോക് വർമയെ സിബിഐ തലപ്പത്ത് സുപ്രീംകോടതി പുനഃസ്ഥാപിച്ചു. ആലോക്വർമയെ നീക്കിയ നടപടി സുപ്രീംകോടതി റദ്ദാക്കി.ആലോക് വർമയ്ക്കെതിരായ കേസിലെ റിപ്പോർട്ട് വരുന്നത് വരെ നയപരമായ തീരുമാനങ്ങളൊന്നുംഅദ്ദേഹം എടുക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്ഉന്നതാധികാര സമിതി ഒരാഴ്ചയ്ക്കകം യോഗം ചേർന്ന് അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ പരിശോധിക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. തന്നെ നീക്കിയതിനെതിരേ സി.ബി.ഐ. ഡയറക്ടർ ആലോക് വർമ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഇന്ന് ചീഫ് ജസ്റ്റിസ് ഗൊഗോയ് അവധിയിലായിരുന്നതിനാൽ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്.കെ.കൗളാണ് വിധി പ്രസ്താവം നടത്തിയത്. കെ.എം.ജോസഫാണ് ബെഞ്ചിലുണ്ടായിരുന്ന മറ്റൊരു ജഡ്ജി. സിബിഐ ഡയറക്ടറെ നിയമിക്കുന്നത് പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഉൾപ്പെട്ട സെലക്ഷൻ കമ്മറ്റിയാണ്. സിബിഐ ഡയറക്ടറെ മാറ്റാനും ഈ സെലക്ഷൻ കമ്മിറ്റിക്കേ കഴിയൂ എന്ന ആലോക് വർമയുടെ വാദം സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. അതേ സമയം അലോക് വർമക്കെതിരെയുള്ള പരാതി സുപ്രീംകോടതി പരിഗണിച്ചിട്ടില്ല. ഒക്ടോബർ 23 ന് ആലോക്വർമയെ മാറ്റിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം റദ്ദാക്കുകയാണ് ഇപ്പോൾ കോടതി ചെയ്തിരിക്കുന്നത്. അതേ സമയം ആലോക്വർമ തിരികെ ഈ സ്ഥാനത്തേക്ക് വന്നാലും സുപ്രധാനപരമായ തീരുമാനങ്ങൾ എടുക്കരുതെന്ന കോടതിയുടെ ഉപാധി സർക്കാരിന് താത്ക്കാലിക ആശ്വാസം നൽകുന്നുണ്ട്. കേന്ദ്രസർക്കാരിന് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള കേസായിരുന്നു ഇത്.പരസ്പരം അഴിമതിയാരോപണമുന്നയിച്ച വർമയെയും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെയും മാറ്റിനിർത്തി എം. നാഗേശ്വര റാവുവിന് സി.ബി.ഐ. ഡയറക്ടറുടെ ചുമതല നൽകുകയായിരുന്നു. ഇതിനെതിരേ വർമയും അസ്താനയും സന്നദ്ധസംഘടനയായ കോമൺ കോസും സുപ്രീംകോടതിയിലെത്തി. അസ്വാഭാവിക സാഹചര്യങ്ങൾ ഉണ്ടായതുകൊണ്ടാണ് സി.ബി.ഐ. ഡയറക്ടർക്കെതിരേ അസ്വാഭാവിക നടപടികളും വേണ്ടിവന്നതെന്നാണ് സി.വി.സി.വാദിച്ചത്. വർമയും അസ്താനയും കേസുകൾ അന്വേഷിക്കുന്നതിനുപകരം പരസ്പരമുള്ള കേസുകളാണ് അന്വേഷിച്ചിരുന്നതെന്നും സി.വി.സി. കുറ്റപ്പെടുത്തി. അസാധാരണ നടപടിയിലൂടെ ഒക് ടോബർ 23 ന് അർധരാത്രിയാണ് ആലോക് വർമ്മയെ സർക്കാർ മാറ്റിയത്. അഡീഷണൽ ഡയറക്ടർ രാകേഷ് അസ്താനയേയും സർക്കാർ ഇതോടൊപ്പം തൽസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സി.ബി.ഐ. ഡയറക്ടർക്ക് രണ്ടുവർഷത്തെ കാലാവധിയുണ്ടെന്നും നിയമിക്കുന്ന സെലക്ഷൻ കമ്മിറ്റിയുമായി ആലോചിക്കാതെയാണ് സർക്കാർ തനിക്കെതിരേ നടപടിയെടുത്തതെന്നും വർമ വാദിച്ചു. അതേസമയം, സി.ബി.ഐ. ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്നായിരുന്നു സിവിസിയുടെ അവകാശവാദം. Content Highlights:Supreme Court Reinstates Alok Verma As CBI Director


from mathrubhumi.latestnews.rssfeed http://bit.ly/2ACx4Y3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages