കൊച്ചി: പ്രാവ് വട്ടംചാടിയതിനെ തുടർന്ന് എറണാകുളം പാലാരിവട്ടത്ത് വാഹനങ്ങളുടെ കൂട്ടയിടി. റോഡിൽ പ്രാവിനെ കണ്ടതിനെ തുടർന്ന് കാർ സഡൻബ്രേയ്ക്കിട്ടതോടെ പിന്നിലുണ്ടായിരുന്ന വാഹനങ്ങൾ പുറകെ പുറകെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ തകർന്ന കെഎസ്ആർടിസി ബസ്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ദേശീയപാതയിൽ പാലാരിവട്ടം ജങ്ഷന് സമീപമായിരുന്നു അപകടം. പ്രാവിനെ കണ്ട് കാർ സഡൻബ്രേക്കിട്ടതോടെ പിന്നിലുണ്ടായിരുന്ന രണ്ട് കാറുകളും കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു. കണ്ടെയ്നറിന് പിന്നിലിടിച്ച കെഎസ്ആർടിസി ബസിന്റെ മുൻഭാഗം തകർന്നു. ബസിലുണ്ടായിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. മറ്റു വാഹനങ്ങൾക്കൊന്നും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. അപകടത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ഗുരുവായൂർ സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. കാറുകൾ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ വലിയ വാഹനമായതിനാൽ ബസ് വേഗത്തിൽ നിയന്ത്രിക്കാനായില്ലെന്നും കെഎസ്ആർടിസിയുടെ ഡ്രൈവർ സുനിൽ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ മുന്നിലെ സീറ്റുകളിലെ കമ്പികളിലിടിച്ചാണ് ബസ് യാത്രക്കാർക്ക് പരിക്കേറ്റത്. മിക്കവരുടെയും മുഖത്താണ് പരിക്ക്. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭൂരിഭാഗം പേരെയും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. അപകടത്തിൽപെട്ട കണ്ടെയ്നർ ലോറി മൂക്കിലും നെറ്റിയിലും കാര്യമായി മുറിവേറ്റ ഏതാനും പേരെ ഒബ്സർവേഷനിൽ വെച്ചിട്ടുണ്ട്. തലയിടിച്ചതിനാലുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും ആരുടെയും കാര്യത്തിൽ ആശങ്കയ്ക്ക് വകയില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. Content Highlights:Five vehicles collided, accident at kochi, collission,Kochi
from mathrubhumi.latestnews.rssfeed http://bit.ly/2RebfIN
via
IFTTT
No comments:
Post a Comment