കൊച്ചി: സംസ്ഥാനത്ത് പെട്ടെന്ന് ഹർത്താലുകൾ പ്രഖ്യാപിക്കുന്നതിന് പൂട്ടിട്ട് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇനിമുതൽ ഹർത്താലുകൾ ഏഴുദിവസം മുമ്പെങ്കിലും പ്രഖ്യാപിക്കണം. അല്ലാതെയുണ്ടാകുന്ന ഹർത്താലുകളിൽ സംഭവിക്കുന്ന എല്ലാ നഷ്ടങ്ങൾക്കും പ്രഖ്യാപിക്കുന്നവർ നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും തുടങ്ങിയ കർശന നിർദേശങ്ങളുമായാണ് ഉത്തരവിലുള്ളത്. ഹർത്താലിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജികളിലാണ്ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. നേരത്തേ ഹർത്താൽ വിഷയത്തിൽ സർക്കാരിന്റെ വിശദീകരണം 1.45 ന് മുമ്പ് നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പെട്ടെന്ന് പ്രഖ്യാപിക്കുന്ന ഹർത്താലുകൾ പ്രതിരോധിക്കാൻ നിയമ നിർമാണം വേണം. ഏഴ് ദിവസം മുമ്പെങ്കിലും ഹർത്താൽ അറിയിക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾക്ക് മുൻകരുതൽ എടുക്കാൻ കഴിയുമെന്നാണ് കോടതി പറഞ്ഞത്. കഴിഞ്ഞ വർഷം മാത്രം 97 ഹർത്താലുകൾ കേരളത്തിൽ നടന്നു എന്ന കാര്യം വിശ്വസിക്കാനാകുന്നില്ലെന്ന് പറഞ്ഞ ഹൈക്കോടതി അതിനെതിരെ സമൂഹത്തിൽ ഉയരുന്ന വികാരം അവർ അറിയുന്നുണ്ടോ എന്നും ചോദിച്ചു. content highlights:Kerala HC makes interim order to restrict flash hartal
from mathrubhumi.latestnews.rssfeed http://bit.ly/2C7Qa8a
via
IFTTT
No comments:
Post a Comment