ന്യൂഡൽഹി:മഹാരാഷ് ട്രയിലെ എൻഡിഎ സഖ്യം തകർച്ചയിലേക്ക് നീങ്ങുന്നതിനിടെ വീണ്ടും ബിജെപിയെ പരിഹസിച്ച് ശിവസേന രംഗത്തെത്തി.. ഹിന്ദുത്വത്തിൽ വിശ്വസിക്കുന്നവരുമായി സഖ്യം ചേരാൻ ബി ജെ പിക്കു താൽപര്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് അമിത് ഷായുടെ പരാമർശമെന്നും ഇനി ഒരുപക്ഷെ വോട്ടിങ് മെഷീനുമായാവും ബി ജെ പി സഖ്യം ചേരുകയെന്നും ശിവസേന വക്താവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ബി ജെ പിയുമായി സഖ്യം ചേർന്നില്ലെങ്കിൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശിവസേന പരാജയപ്പെടുമെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെയായിരുന്നു ശിവസേനയുടെ പരിഹാസം. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറേയുടെ അയോധ്യ സന്ദർശനവും വിഷയത്തിൽ അദ്ദേഹം സ്വീകരിച്ച നിലപാടും ബി ജെ പിയെ ആശങ്കയിലാക്കിയിട്ടുണ്ടെന്നും ശിവസേന പറയുന്നു. അമിത് ഷായുടെ പ്രകോപനപരമായ പ്രസ്താവന അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പാർട്ടിയെയും വെളിപ്പെടുത്തുന്നതാണെന്നും ശിവസേന വക്താവ് കൂട്ടിച്ചേർത്തു. content highlights:shivsena hits back amit shahs will defeat ex allies remark
from mathrubhumi.latestnews.rssfeed http://bit.ly/2CUND31
via
IFTTT
No comments:
Post a Comment