ഭക്ഷ്യവസ്തുക്കളുടെ പായ്ക്കിങ്ങിന് പുനരുപയോഗ പ്ലാസ്റ്റിക് നിരോധിച്ചു - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday 8 January 2019

ഭക്ഷ്യവസ്തുക്കളുടെ പായ്ക്കിങ്ങിന് പുനരുപയോഗ പ്ലാസ്റ്റിക് നിരോധിച്ചു

പാലക്കാട്: ഭക്ഷ്യവസ്തുക്കൾ പായ്ക്ക്ചെയ്യാൻ പുനരുപയോഗിച്ച (റീസൈക്കിൾഡ്) പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (ഫെസായ്). ഉത്തരവു നടപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് ജൂലായ് ഒന്നുവരെ സമയം അനുവദിച്ചു. പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയെക്കുറിച്ച് ഫെസായ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കിങ് (ഐ.ഐ.പി.) മുംബൈ, നാഷണൽ ടെസ്റ്റ്ഹൗസ് (എൻ.ടി.എച്ച്.) കൊൽക്കത്ത എന്നിവയുടെ സഹകരണത്തോടെയായിരുന്നു പഠനം. അസംഘടിത വ്യാപാര മേഖലയിലെ ഭക്ഷ്യവസ്തുക്കളിലാണ് ഗുണനിലവാരം കുറഞ്ഞ പായ്ക്കിങ് വസ്തുക്കളുടെ വ്യാപക ഉപയോഗം കണ്ടെത്തിയത്. 13.4 ശതമാനം ഉത്പന്നങ്ങളിലും ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് പൗച്ചുകളും നെയ്ത്തുസഞ്ചികളും അലുമിനിയം ഫോയിലുകളും ഉപയോഗിക്കുന്നുണ്ട്. കുപ്പികളിലും അടപ്പുകളിലും ഇത്തരം വസ്തുക്കളാണ് അടങ്ങിയിരിക്കുന്നത്. കളർ ചേർത്ത കാരിബാഗുകൾ, കറുത്ത കാരിബാഗുകൾ, അലുമിനിയം കോട്ടിങ് ഉള്ള പേപ്പറുകൾ, പോളിത്തീൻ പൗച്ചുകൾ, പ്ലാസ്റ്റിക് കപ്പുകൾ, ഗുണനിലവാരം കുറഞ്ഞ പേപ്പർ കപ്പുകൾ എന്നിവയിലും പുനരുപയോഗ പ്ലാസ്റ്റിക് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഭക്ഷ്യവസ്തുക്കൾ പത്രക്കടലാസിൽ പൊതിഞ്ഞും ഇത്തരം പേപ്പർകൊണ്ട് നിർമിച്ച കാരിബാഗുകളിലാക്കിയും നല്കുന്നതും നിരുത്സാഹപ്പെടുത്തണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. സുരക്ഷയുടെ അടുത്തതലം ഭക്ഷ്യസുരക്ഷയിൽ അടുത്ത തലത്തിലേക്കുള്ള കാൽവെയ്പാണ് പായ്ക്കിങ് വസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കൽ. 2011-ലെ ഭക്ഷ്യ സുരക്ഷാ (പായ്ക്കിങ് ആൻഡ് ലേബലിങ്) നിയമത്തിൽ ഈ നിർദേശമുണ്ട്. ഉത്തരവ് നടപ്പാക്കാൻ അസംഘടിതമേഖലയിൽ ബോധവത്കരണം അനിവാര്യമാണ്. ആറുമാസത്തെ സമയപരിധി അനുവദിച്ചതിന് കാരണമിതാണ്. -പവൻ അഗർവാൾ, സി.ഇ.ഒ., ഫെസായ്.


from mathrubhumi.latestnews.rssfeed http://bit.ly/2FkFNkZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages