തിരുവനന്തപുരം: ഹർത്താൽ,ബന്ദ്, വർഗീയ സംഘർഷങ്ങൾ തുടങ്ങിയവയുടെ മറവിൽ സ്വകാര്യസ്വത്തുക്കൾ നശിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ സർക്കാർ. സ്വകാര്യസ്വത്ത് നശിപ്പിക്കൽ വിരുദ്ധ ഓർഡനൻസ് 2019 പുറപ്പെടുവിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹർത്താലിന്റെയും ബന്ദിന്റെയും മറ്റും മറവിൽ പൊതുമുതൽ നശിപ്പിക്കുന്നതിനു തുല്യമാണ് സ്വകാര്യസ്വത്തുക്കൾ നശിപ്പിക്കുന്നത്. അക്രമത്തിന് നേതൃത്വം കൊടുത്തവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടിയും ഓർഡിനൻസിലൂടെ ലക്ഷ്യം വയ്ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അക്രമപ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നേക്കക്കാരിലെ പിന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. നിലവിലുള്ള സംവരണം തകർക്കാതെ വേണം സാമ്പത്തിക സംവരണം ഏർപ്പെടുത്തേണ്ടതെന്നും സിപിഎം ഇത് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ കേരളാ ബാങ്ക് രൂപീകരിക്കുന്നതിനായി കൊണ്ടുവന്ന നിയമത്തിൽ പുതിയ ഭേദഗതി കൊണ്ടുവരും. കേരളാ ബാങ്ക് രൂപികരണത്തിനായി ജില്ലാബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കുന്നതിന് രണ്ടിൽ മൂന്ന് ഭൂരിപക്ഷം എന്നത് കേവല ഭൂരിപക്ഷം എന്നാക്കുന്നതാണ് ഭേദഗതിയെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. content highlights:govt plans to bring ordinance for the prevention of destruction of private property during hartal
from mathrubhumi.latestnews.rssfeed http://bit.ly/2TwaAyY
via
IFTTT
No comments:
Post a Comment