വെടിവെപ്പ് നടത്തി ആളെക്കൊല്ലലല്ല സര്‍ക്കാര്‍ നയം-ഇ.പി ജയരാജന്‍ - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 7 January 2019

വെടിവെപ്പ് നടത്തി ആളെക്കൊല്ലലല്ല സര്‍ക്കാര്‍ നയം-ഇ.പി ജയരാജന്‍

കോഴിക്കോട്: പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നയമെന്നും മറിച്ച് വെടിവെപ്പ് നടത്തി ആളെകൊല്ലലല്ലെന്നും വ്യവസായമന്ത്രി ഇ.പി ജയരാജൻ. പള്ളികളെ ഉപയോഗപ്പെടുത്തി രാജ്യത്ത് ആർ.എസ്.എസ് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. പാർലമെന്റ് സംവിധാനങ്ങളെ അടക്കം ഇതിനായി ദുരുപയോഗം ചെയ്യാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശബരിമല വിഷയത്തിൽ പോലീസ് ജാഗ്രതയോട് കൂടി ബുദ്ധിപൂർവം പ്രവർത്തിക്കുന്നുണ്ട്. നാട്ടിൽ സമാധാനം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. പാർലമെന്റിൽ ബി.ജെ.പി ഒരു രാഷ്ട്രീയ പാർട്ടിയെന്ന രീതിയിലുളള നിലപാട് പോലും ഇല്ലാതെ തറ നിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തിന്റെ യഥാർഥ സംഭവവികാസങ്ങൾ ഒരു ബി.ജെ.പി എം.പിയും പാർലമെന്റിൽ പറഞ്ഞിട്ടില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു. ഇവിടെ അക്രമം നടത്തി ആളുകളെ തല്ലികൊല്ലുകയും കുത്തിക്കൊല്ലുകയും ചെയ്യുന്നത് ആർ.എസ്.എസ് ബി.ജെ.പി സംഘങ്ങളാണ്. അതിനെതിരെ പോലീസ് നടപടി സ്വീകരിക്കുന്നു. ഇതിൽ സഹികെട്ടാണ് ഒരു ബിജെപി എം.പി കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമൊന്നൊക്കെ പറയുന്നത്. രാജ്യത്ത് ജനാധിപത്യ മൂല്യങ്ങൾ തകർക്കുന്നത് ആർ.എസ്.എസ് സംഘപരിവാർ സംഘടനകളാണ്. ആദ്യം നിരോധിക്കേണ്ടത് ആർ.എസ്.എസിനേയും സംഘപരിവാറിനേയുമാണെന്നും ഇ.പി ജയരാജൻ പറഞ്ഞു. ഒരു പൗരൻ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്നത് സ്വന്തം വീടാണ്. അവയ്ക്കെതിരേ അക്രമം നടത്തുന്നവരെ രാഷ്ട്രീയം നോക്കാതെ നേരിടണം. വീടുകൾക്ക് സംരക്ഷണം നൽകാൻ സി.പി.എം പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു. Content Highlights:EP Jayarajan Against BJP


from mathrubhumi.latestnews.rssfeed http://bit.ly/2CRv7Za
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages