വാളയാറിന് സമീപം കല്യാണ്‍ ജുവലേഴ്സിന്റെ 98 ലക്ഷത്തിന്റെ ആഭരണങ്ങള്‍ തട്ടിക്കൊണ്ടുപോയി - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 7 January 2019

വാളയാറിന് സമീപം കല്യാണ്‍ ജുവലേഴ്സിന്റെ 98 ലക്ഷത്തിന്റെ ആഭരണങ്ങള്‍ തട്ടിക്കൊണ്ടുപോയി

വാളയാർ: കല്യാൺ ജുവലറി ഗ്രൂപ്പ് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ സ്വർണാഭരണങ്ങൾ തട്ടിക്കൊണ്ടുപോയതായി പരാതി. 98.05 ലക്ഷം വലവരുന്ന സ്വർണം, വെള്ളി ആഭരണങ്ങളാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയതെന്ന് കമ്പനി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ജനുവരി ഏഴിന് രാവിലെ 11.30 നാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. തൃശ്ശൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് രണ്ട് വാഹനങ്ങളിലായാണ് ആഭരണങ്ങൾ കൊണ്ടുപോയത്. വാളയാർ അതിർത്തിക്ക് സമീപം ചാവടിയിൽ വെച്ച് ഒരുസംഘം ആഭരണങ്ങൾ കൊണ്ടുപോയ വാഹനങ്ങൾ തടയുകയും ഡ്രൈവർമാരെ വാഹനത്തിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി വാഹനങ്ങളുമായി കടന്നുകളയുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. വാഹനങ്ങളിലുണ്ടായിരുന്ന ആഭരണങ്ങൾക്ക് എല്ലാ രേഖകളും ഉണ്ടായിരുന്നതായും ഇൻഷുറൻസ് കമ്പനിയെ നഷ്ടപരിഹാരത്തിന് സമീപിക്കുമെന്നും കല്യാൺ ജുവലേഴ്സ് അറിയിച്ചു. സംഭവത്തിൽ പാലക്കാട്, തമിഴ്നാട്ടിലെ ചാവടി പോലീസ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്. അധികൃതർക്ക് എല്ലാ വിവരങ്ങളും നൽകിയിട്ടുണ്ടെന്നും ആഭരണങ്ങൾ എത്രയും പെട്ടന്ന് കണ്ടെത്തണമെന്നും കല്യാൺ ഗ്രൂപ്പ് ചെയർമാൻ ടി.എസ്. കല്യാണരാമൻ ആവശ്യപ്പെട്ടു. Content Highlights:Kalyan jewellers ornament robbed from Chavadi Near Walayar Border


from mathrubhumi.latestnews.rssfeed http://bit.ly/2CTkhSt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages