കൊയിലാണ്ടിയില്‍ വീടുകള്‍ക്ക് നേരെ ബോംബേറ്; വൈകീട്ട് സര്‍വകക്ഷിയോഗം - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 8 January 2019

കൊയിലാണ്ടിയില്‍ വീടുകള്‍ക്ക് നേരെ ബോംബേറ്; വൈകീട്ട് സര്‍വകക്ഷിയോഗം

കോഴിക്കോട്: ബി.ജെ.പി-സി.പി.എം സംഘർഷം തുടരുന്നതിനിടെ കോഴിക്കോട് കൊയിലാണ്ടിയിൽ വീടുകൾക്ക് നേരെ വീണ്ടും ബോംബേറ്. ചൊവ്വാഴ്ച പുലർച്ചെയാണ് ബോംബേറുണ്ടായത്. സി.പി.എം-ബി.ജെ.പി പ്രാദേശിക നേതാക്കളുടെ വീടുകൾക്ക് നേരെയാണ് ബോംബേറുണ്ടായത്. ഇതോടെ പ്രദേശത്ത് കനത്ത ജാഗ്രത പാലിക്കാൻ പോലീസിന് നിർദേശം നൽകി. സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച വൈകീട്ട് എം.എൽ.എയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേരാനും തീരുമാനമായിട്ടുണ്ട്. ജനുവരി മൂന്നിന് ശബരിമലകർമസമിതി നടത്തിയ ഹർത്താലിലെഅക്രമത്തിന് ശേഷം പൊലീസ് കനത്ത ജാഗ്രത പുലർത്തുന്നതിനിടെയാണ് കോഴിക്കോട് വീണ്ടും അക്രമം ഉണ്ടായിരിക്കുന്നത്. പുലർച്ചെ മൂന്ന് മണിയോടെ സിപിഎം നേതാവും കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ ഷിജുവിന്റെ വീടിനുനേരേയാണ് ആദ്യം ബോംബേറുണ്ടായത്. സ്ഫോടനത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. തുടർന്ന് അഞ്ച് മണിയോടെ ബിജെപി നിയോജക മണ്ഡലം സെക്രട്ടറി മുകുന്ദന്റെ വീടിനു നേരേയും അക്രമമുണ്ടായി. രണ്ട് സംഭവങ്ങളിലും ആർക്കും പരിക്കില്ല. തിങ്കളാഴ്ച വിയ്യൂരിലും ബോംബെറിഞ്ഞിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ ചാർജ് ചെയ്തു. പൊലീസ് ജാഗ്രതയിലാണെങ്കിലും ഇത്തരം സംവിധാനങ്ങൾ മറികടന്നുകൊണ്ട് നടക്കുന്ന അക്രമങ്ങൾ വളരെ ഗൗരവമേറിയതാണ്. ഈ സാഹചര്യത്തിലാണ് കൊയിലാണ്ടിയിൽ വൈകീട്ട് എംഎൽഎയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് ജില്ലയിലെപല ഭാഗങ്ങളിലും വീടുകൾ അക്രമിക്കപ്പെട്ടിരുന്നു. പേരാമ്പ്രയിൽ നിരവധി വീടുകൾക്ക് നേരെയും ബോംബേറുണ്ടായിരുന്നു. ഹർത്താൽ ദിനത്തിൽ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി തന്നെ അറസ്റ്റിലാവുന്ന സാഹചര്യം ഉണ്ടായി. ഇായാൾക്ക് ജാമ്യം ലഭിച്ചുവെങ്കിലും പ്രദേശത്ത് ശക്തമായ ജാഗ്രത തുടരുകയാണ്. പൊലീസ് നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങളും ജില്ലയിലെ വിവിധ ഇടങ്ങളിൽ ഏർപ്പെടുത്തിയിരുന്നു. Content Highlights:Bomb Thrown Against BJP-CPM Leaders Homes


from mathrubhumi.latestnews.rssfeed http://bit.ly/2C6QSCP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages