ജോലിക്കെത്തിയവരെ തടഞ്ഞു; തീവണ്ടിഗതാഗതം താറുമാറായി, ഗ്രാമങ്ങളെ പണിമുടക്ക് ബാധിച്ചു - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 8 January 2019

ജോലിക്കെത്തിയവരെ തടഞ്ഞു; തീവണ്ടിഗതാഗതം താറുമാറായി, ഗ്രാമങ്ങളെ പണിമുടക്ക് ബാധിച്ചു

കോഴിക്കോട്/കൊച്ചി/തിരുവനന്തപുരം: ആരേയും നിർബന്ധിച്ച് തടയില്ലെന്നവാഗ്ദാനം പലയിടങ്ങളിലും ലംഘിച്ചു; കൊച്ചി തുറമുഖത്തും, സെസിലും, ചേളാരി ഐഒസി പ്ലാന്റിലും ജോലിക്കെത്തിയവരെ തൊഴിലാളി നേതാക്കൾ തടഞ്ഞു. നഗരപ്രദേശങ്ങളിലും പ്രധാന റോഡുകളിൽ സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലയിൽ പണിമുടക്ക് ഹർത്താൽ സ്വഭാവത്തിലേക്ക് മാറി. ട്രെയിനുകൾ തടഞ്ഞുകൊണ്ടാണ് കേരളത്തിൽ പണിമുടക്ക് തുടങ്ങിയത്. പുലർച്ചെ തിരുവനന്തപുരം സെൻട്രലിൽ വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂറും, ജനശതാബ്ധി എക്സ്പ്രസും രപ്തിസാഗർ എക്സ്പ്രസും അരമണിക്കൂർ തടഞ്ഞു. ആലപ്പുഴയും തൃപ്പൂണിത്തുറയിലും പാലക്കാട്ടും ഷൊർണൂരും കോഴിക്കോട്ടും തടഞ്ഞതോടെ സമയക്രമം തെറ്റി ട്രെയിനുകൾ വൈകാൻ തുടങ്ങി. സംരക്ഷണം ലഭിച്ചാൽ മാത്രം ഓടാമെന്ന് പറഞ്ഞ കെ.എസ്.ആർ.ടി.സി ബസുകൾ ഓടിയില്ല. പമ്പ സർവീസുകളിൽ ചിലത് മാത്രം റോഡിലിറങ്ങി. കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്ത് അയ്യപ്പന്മാർ ബസിൽ കയറുന്നതിനിടെ പരസ്പരം കലഹിച്ചു. നിലയ്ക്കലിൽ കോൺവോയ് അടിസ്ഥാനത്തിൽ ബസ് സർവീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രതിഷേധക്കാർ ഓട്ടോറിക്ഷ തടയാൻ ശ്രമിക്കുന്നു: ഫോട്ടോ എസ് ശ്രീകേഷ് തലസ്ഥാന നഗരത്തിൽ സ്വകാര്യ വാഹനങ്ങൾ തടഞ്ഞെങ്കിലും പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. മറ്റ് പ്രധാന നഗരങ്ങളിൽ അങ്ങിങ്ങ് ഓട്ടോറിക്ഷകൾ ഓടുന്നുണ്ട്. ഓൺലൈൻ ടാക്സികൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ചാർജ്ജ് മൂന്നിരട്ടിയോളം ഈടാക്കുന്നുണ്ടെന്ന് യാത്രക്കാർ പരാതി പറഞ്ഞു. കൊച്ചി മെട്രോ സർവീസ് സാധാരണ നിലയിലാണ്. കടകൾ തുറക്കാത്തതിനാലും ബസ് സർവീസ് നടത്താത്തിനാലും ഗ്രാമീണ മേഖല ദുരിതത്തിലാണ്. സെക്രട്ടേറിയറ്റിൽ ഹാജർനില നന്നേ കുറവാണ്. മുഖ്യമന്ത്രിയടക്കം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരിൽ പലരും ജോലിക്കെത്തിയില്ല. സ്കൂളുകൾ പലതും പ്രവർത്തിച്ചില്ല. മറ്റ് ഓഫീസുകളിലും ഹാജർ നില നന്നേ കുറവാണ്. content highlights:Two day strike Affect Trains, public transport in Kerala


from mathrubhumi.latestnews.rssfeed http://bit.ly/2FcYCHw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages