ശബരിമലയിൽ ഇനിയെന്ത്? സർക്കാർ നിയമവശം പരിശോധിക്കുന്നു - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 14 November 2018

ശബരിമലയിൽ ഇനിയെന്ത്? സർക്കാർ നിയമവശം പരിശോധിക്കുന്നു

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശവിധിക്കു സ്റ്റേ ഇല്ലാത്തതിനാൽ വെള്ളിയാഴ്ച തുടങ്ങുന്ന തീർഥാടനം സംഘർഷമില്ലാതെ നടത്താൻ സർക്കാർ നിയമോപദേശം തേടുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ തീർഥാടനകാലത്ത് യുവതികൾക്ക് ശബരിമലയിൽ വിലക്കില്ല. യുവതികളെത്തിയാൽ തടയണമോ എന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കും. പ്രവേശനമാകാമെന്ന് സർക്കാർ നേരത്തേതന്നെ പ്രഖ്യാപിച്ചെങ്കിലും നിയമോപദേശം കേട്ടും സമവായം ഉണ്ടാക്കിയും മുന്നോട്ടുപോകാനാണ് തീരുമാനം. 15-ന് രാവിലെ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇതെല്ലാം വ്യക്തമാക്കുന്നത് ശബരിമലയിൽ സർക്കാരെടുത്ത നിലപാടിൽ അയവുവരുന്നു എന്നതാണ്. വെള്ളിയാഴ്ച തുടങ്ങുന്ന തീർഥാടനകാലം ജനുവരി 20-നാണ് സമാപിക്കുക. അതിനുശേഷമാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. രണ്ടുമാസത്തിലേറെ നീളുന്ന തീർഥാടനക്കാലത്ത് എത്തുന്ന സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുമോ എന്നതാണ് ഉറ്റുനോക്കുന്ന വിഷയം. വിധിക്കുശേഷം രണ്ടുതവണ നടതുറന്നപ്പോഴും ശബരിമല സംഘർഷത്തിലായിരുന്നു. നിലവിലെ സാഹചര്യത്തിൽ തുടർന്നും ഈ അവസ്ഥയ്ക്കാണ് സാധ്യത കൂടുതൽ. സർക്കാർ സമവായ സാധ്യതകൾ തേടുന്നതിന്റെ കാരണവും ഇതുതന്നെ. നിയമോപദേശം തേടുമ്പോഴും രണ്ടു സാഹചര്യങ്ങളാണ് സർക്കാരിനു മുന്നിലുള്ളത്. ഹർജി പരിഗണിച്ച് കോടതി വാദം കേൾക്കുന്നതിനാൽ നിലവിലെ വിധി നടപ്പാക്കുന്നത് അന്തിമവിധിക്കുശേഷം മതിയെന്നു തീരുമാനിക്കാം. ഇത് കോടതിയലക്ഷ്യമാകുമോ എന്നു പരിശോധിക്കാൻകൂടിയാണ് നിയമോപദേശം തേടുന്നത്. രണ്ടുതവണ നടതുറന്നപ്പോൾ ഉണ്ടായതുപോലെ ശബരിമലയിലെത്തുന്ന സ്ത്രീകളെ പ്രതിഷേധത്തിന്റെ പേരിൽ അനുനയിപ്പിച്ച് തിരിച്ചയക്കുകയാണ് രണ്ടാമത്തേത്. ഇത് സർക്കാരിനും ദേവസ്വംബോർഡിനും ഉണ്ടാക്കുന്ന തലവേദന ചെറുതായിരിക്കില്ല. ഈ മാസം 16-നും 20-നുമിടയിൽ ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമലയിൽ എത്താൻ 550 യുവതികൾ ഇതിനകം ഓൺലൈനിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ഇതും ആശങ്ക വർധിപ്പിക്കുന്നു. ഭരണഘടനാ ബെഞ്ചിന്റെ വിധി അതേപടി നിലനിൽക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിൽനിന്ന് വ്യക്തമാകുന്നത് വിധി നടപ്പാക്കുമെന്ന മുൻ തീരുമാനം മാറ്റിയിട്ടില്ലെന്നാണ്. ആലോചിച്ച് തീരുമാനിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. കടകംപള്ളിയാകട്ടെ എല്ലാം കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നു കൂടി പറഞ്ഞു. ഇത്തരം പ്രതികരണങ്ങളും സർവകക്ഷിയോഗം വിളിക്കാനുള്ള തീരുമാനവുമൊക്കെ സൂചിപ്പിക്കുന്നത് ശബരിമലയിലെ പ്രതിസന്ധി തീർക്കാൻ സർക്കാരിനും ആഗ്രഹം ഉണ്ടെന്നു തന്നെയാണ്. പക്ഷേ, വിധിയെഴുത്ത് സർക്കാരിന്റെ തീരുമാനങ്ങൾക്ക് അനുസൃതമായിരിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2QFYT7Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages