കുവൈത്തിൽ ഇന്നുമുതൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് പൊതു അവധി - The Daily News

Honestly, fearless, constantly come to you

Home Top Ad

Responsive Ads Here

Post Top Ad

Wednesday, 14 November 2018

demo-image

കുവൈത്തിൽ ഇന്നുമുതൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് പൊതു അവധി

Responsive Ads Here
കുവൈത്ത് സിറ്റി: ബുധനാഴ്ച മുതൽ കുവൈത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയതായി വൈദ്യുതിമന്ത്രി ബഖീത് അൽ റാഷിദി അറിയിച്ചു. മഴ കണക്കിലെടുത്ത് ബുധനാഴ്ച രാജ്യത്തെ എല്ലാ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കനത്ത ജാഗ്രത പുലർത്തണമെന്നും പരമാവധി താമസസ്ഥലങ്ങളിൽ കഴിയണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തുപോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നല്കി. കടലിൽ പോകരുതെന്നും വാഹനങ്ങൾ ഉപയോഗിക്കുന്നവർ കരുതിയിരിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2PwgUsU
via IFTTT

No comments:

Post a Comment

Post Bottom Ad

Pages