കോഴിക്കോട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ വയനാട് മണ്ഡലം ദേശീയരാഷ്ട്രീയത്തിൽ ശ്രദ്ധേയമാകുന്നു. അമേഠിക്ക് പുറമേ ദക്ഷിണേന്ത്യയിലും രാഹുൽ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ഉയർന്നതോടെയാണ് അത് വയനാട് മണ്ഡലത്തിൽ മതിയെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുത്തത്. ദക്ഷിണേന്ത്യയിൽ കോൺഗ്രസിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലം എന്നതുതന്നെയായിരുന്നു അതിനുകാരണം. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ ദക്ഷിണേന്ത്യയിലാകെ കോൺഗ്രസ് തരംഗം സൃഷ്ടിക്കാൻ കഴിയുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ഇതോടൊപ്പം കോൺഗ്രസ് 16 സീറ്റുകൾ പ്രതീക്ഷിക്കുന്ന കേരളത്തിലും സമ്പൂർണവിജയം നേടാമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കെ.പി.സി.സി. അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയാണ് ആദ്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. രാഹുലിനോട് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞിരുന്നു. ഇതിനിടെ രാഹുൽഗാന്ധി മത്സരിക്കാൻ തയ്യാറായാൽ വയനാട്ടിൽനിന്ന് പിന്മാറുമെന്നും രാഹുൽഗാന്ധിയുടെ പ്രചാരണചുമതല ഏറ്റെടുക്കുമെന്നും ടി. സിദ്ദീഖ് പ്രതികരിച്ചു.പിന്നീട് രാഹുൽ മത്സരിക്കാൻ സാധ്യതയില്ലെന്ന തരത്തിലും വാർത്തകൾ വന്നു. ഒരാഴ്ചയോളം കാത്തിരുന്ന ശേഷമാണ് ഇപ്പോൾ പ്രഖ്യാപനം വന്നത്. Content Highlights:loksabha election 2019; rahul gandhi may be contest from wayanad
from mathrubhumi.latestnews.rssfeed https://ift.tt/2UXvlVz
via
IFTTT
No comments:
Post a Comment