എച്ച്.എ.എല്ലില്‍ ജീവനക്കാരുടെ എണ്ണം കുറയുന്നു, ജോലികള്‍ പുറംകരാര്‍ നല്‍കിയേക്കുമെന്ന് കേന്ദ്രമന്ത്രി - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 8 January 2019

എച്ച്.എ.എല്ലില്‍ ജീവനക്കാരുടെ എണ്ണം കുറയുന്നു, ജോലികള്‍ പുറംകരാര്‍ നല്‍കിയേക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: റഫാൽ വിവാദങ്ങൾക്കിടെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിലെ ജീവനക്കാരുടെ എണ്ണം 15 വർഷത്തെ ഏറ്റവും താഴന നിലയിലാണെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാമ്റെ രാജ്യസഭയിൽ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. കമ്പനിയിലെ ജീവനക്കാരുടെ എണ്ണം ആവശ്യത്തിന് എത്തിക്കാൻ തുടർച്ചയായി പരിശ്രമിക്കുകയാണെന്നും മന്ത്രി രാജ്യസഭയിൽ നടന്ന ചോദ്യോത്തര വേളയിൽ പറഞ്ഞു. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ ഭാവിയിൽ ജോലികൾ പുറംകരാർ നൽകിയേക്കുമെന്നുള്ള സൂചനകൾ മന്ത്രി നൽകിയിട്ടുണ്ട്. ജീവനക്കാർ പെൻഷനാകുന്നതും ജോലി രാജിവെക്കുന്നതുമാണ് ഇത്രയധികം കുറവുണ്ടാകാൻ കാരണമാകുന്നതെന്നും മന്ത്രി പറഞ്ഞു. ജോലിക്കാരെ എടുക്കുന്നത് കൈവശമുള്ള പദ്ധതികളും കമ്പനിയുടെ ആവശ്യകതയുമനുസരിച്ചാകും നിറവേറ്റുകയെന്നും സുഭാഷ് ഭാമ്റെ മറുപടിയിൽ പറയുന്നു. നിലവിലെയും ഭാവിയിലേയും ജോലിഭാരം കണക്കിലെടുത്താണ് ജീവനക്കാരെ നിശ്ചയിക്കുന്നത്. എച്ച്.എ.എൽ നൽകിയ വിവരങ്ങൾ അനുസരിച്ച് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സങ്കീർണമായ മേഖലകളിലൊഴികെ പുറംകരാർ നൽകിയേക്കുമെന്നും മന്ത്രി മറുപടിയിൽ പറയുന്നുണ്ട്. ശമ്പളം കൊടുക്കാൻ പണമില്ലാതെ 1000 കോടി കടമെടുക്കാൻ എച്ച്. എ.എൽ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പുതിയ വിവരങ്ങൾ മന്ത്രി വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് ശ്രദ്ധേയം. Content Highlights:HAL Staff Strength at lowest level, may be outsourcing jobs Minister hint in Rajyasabha


from mathrubhumi.latestnews.rssfeed http://bit.ly/2LVALws
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages