ബജറ്റ് 2019: ഇടത്തരക്കാരെ ആകര്‍ഷിക്കാന്‍ ആദായ നികുതി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചേക്കും - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 8 January 2019

ബജറ്റ് 2019: ഇടത്തരക്കാരെ ആകര്‍ഷിക്കാന്‍ ആദായ നികുതി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: മോദി സർക്കാരിന്റെ 2019-20 വർഷത്തെ ഇടക്കാല ബജറ്റിൽ ശമ്പള വരുമാനക്കാരെയും മധ്യവർഗത്തെയും കൂടുതൽ പരിഗണിച്ചേക്കും. ഫെബ്രുവരി ഒന്നിനാണ് സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിക്കുക. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നികുതി ആനുകൂല്യങ്ങൾ വർധിപ്പിച്ചേക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. 80 സി പ്രകാരമുള്ള നിക്ഷേപ പരിധി 1.50 ലക്ഷത്തിൽനിന്ന് വർധിപ്പിക്കണമെന്ന് ദീർഘകാലമായുള്ള ആവശ്യമാണ്. 2014ലെ ഇതുപ്രകാരമുള്ള പരിധി അവസാനം വർധിപ്പിച്ചത്. ഭവന വായ്പയുടെ പലിശയ്ക്ക് നൽകുന്ന നികുതിയിളവ് പരിധി വർധിപ്പിച്ചേക്കും. ശമ്പള വരുമാനക്കാർക്കും മധ്യവർഗക്കാർക്കും ഗുണകരമാകുന്നതരത്തിൽ കൂടുതൽ ആദായ നികുതിയിളവുകൾ പ്രഖ്യാപിച്ചേക്കുമെന്നുതന്നെയാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദി സർക്കാർ ജനപ്രിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചുതുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് 10 ശതമാനം റിസർവേഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.


from mathrubhumi.latestnews.rssfeed http://bit.ly/2SDuckF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages