തീരുമാനം വന്നു; പിണറായി ഉല്‍ഘാടനം ചെയ്യാനിരുന്ന കൊല്ലം ബൈപ്പാസ് മോദി തന്നെ ഉദ്ഘാടനം ചെയ്യും - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 8 January 2019

തീരുമാനം വന്നു; പിണറായി ഉല്‍ഘാടനം ചെയ്യാനിരുന്ന കൊല്ലം ബൈപ്പാസ് മോദി തന്നെ ഉദ്ഘാടനം ചെയ്യും

കൊല്ലം: ബൈപ്പാസ് ഉദ്ഘാടനം വൈകുന്നതിനെച്ചൊല്ലിയുള്ള വിവാദത്തിനിടെ ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമെന്ന് ബിജെപി സംസ്ഥാന ഘടകം സ്ഥിരീകരിച്ചു. ഉദ്ഘാടനത്തിനായി മോദി 15 ന് എത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ള പറഞ്ഞു. 15ന് കേരളത്തിലെത്തുന്ന മോദി ബൈപ്പാസ് ഉദ്ഘാടനം ചെയ്യുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ഓഫീസിനെയും രേഖാമൂലം അറിയിച്ചതായാണ് വിവരം. ഹെലികോപ്റ്റർ മാർഗം കൊല്ലത്തെത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 5.20 ന് ബൈപ്പാസിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നാണ് വിവരം. ജനുവരി 15 ന് പ്രധാനമന്ത്രി കേരളത്തിലെത്തുമെന്ന വിവരം മുഖ്യമന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പങ്കെടുക്കുന്ന പരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് ഡിജിപിയുടെ ഓഫീസ് പറയുന്നത്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന വിവരം മാതൃഭൂമി ജനുവരി ആറിന് റിപ്പോർട്ട് ചെയ്തിരുന്നു.ബൈപ്പാസ് യാഥാർഥ്യമാക്കിയതിന്റെ മികവ് അവകാശപ്പെട്ട് യു.ഡി.എഫും, എൽ.ഡി.എഫും പോരടിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വരവ്. പ്രത്യേകിച്ച് ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കെ. ബി.ജെ.പി. യുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അത് നടക്കുക തന്നെ ചെയ്യുമെന്നാണ് ബിജെപി പറയുന്നത്. ബൈപ്പാസ് ഉദ്ഘാടനത്തിന് സജ്ജമായിക്കഴിഞ്ഞെന്ന് നിർമാണച്ചുമതലയുള്ള കരാറുകാർ പറഞ്ഞു. നാലുദിവസത്തെ ചെറിയ ജോലികൾമാത്രമേ അവശേഷിക്കുന്നുള്ളൂ. സംസ്ഥാനസർക്കാരും കേന്ദ്രവും 50:50 അനുപാതത്തിൽ പണം ചെലവഴിച്ചാണ് ബൈപ്പാസ് പൂർത്തിയാക്കിയത്. കേന്ദ്രസർക്കാരിനോടുപോലും ആലോചിക്കാതെയാണ് സംസ്ഥാന സർക്കാർ ഉദ്ഘാടനം പ്രഖ്യാപിച്ചതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. ആരോപിച്ചിരുന്നു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ടപ്പോൾ ജനുവരിയിൽ ഉദ്ഘാടനം നടത്താമെന്ന് സമ്മതിച്ചിരുന്നതായാണ് അദ്ദേഹം പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ബൈപ്പാസ് ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നെന്നായിരുന്നു എൻ.കെ.പ്രേമചന്ദ്രനും യു.ഡി.എഫും ആരോപിച്ചത്. ബൈപ്പാസിന്റെ വശങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചശേഷം ഉദ്ഘാടനം നടത്തിയാൽമതിയെന്ന് മന്ത്രി ജി.സുധാകരൻ നിർദേശിച്ചതാണ് വിവാദമായത്. കല്ലുംതാഴംമുതൽ മേവറംവരെയുള്ള ഭാഗത്ത് തെരുവുവിളക്കില്ലാതെതന്നെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്നാണ് യു.ഡി.എഫ്. ചൂണ്ടിക്കാട്ടിയത്. തുടർന്നാണ് ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി ജി.സുധാകരൻ പ്രഖ്യാപിച്ചത്. ബൈപ്പാസ് യാഥാർഥ്യമാക്കിയത് ഇടതുസർക്കാരിന്റെ ശ്രമഫലമായാണെന്നായിരുന്നു എൽ.ഡി.എഫിന്റെ വാദം. പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയശേഷമാണ് മുടങ്ങിക്കിടന്ന നിർമാണജോലികൾ ആരംഭിച്ചതെന്നുമായിരുന്നു അവർ ചൂണ്ടിക്കാട്ടിയത്. പണത്തിന്റെ മുഖ്യപങ്കും അനുവദിച്ചത് ഈ സർക്കാർ വന്നശേഷമാണെന്നായിരുന്നു അവരുടെ വാദം. Content Highlights:Kollam Bypass will Iaugurate PM Modi on January 15


from mathrubhumi.latestnews.rssfeed http://bit.ly/2Rcsie9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages