സിബിഐ മേധാവി: വിധി സര്‍ക്കാരിന് പാഠമെന്ന് കോണ്‍ഗ്രസ്, പുനര്‍വ്യാഖ്യാനം ചെയ്തതെന്ന് ജെയ്റ്റ്ലി - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 8 January 2019

സിബിഐ മേധാവി: വിധി സര്‍ക്കാരിന് പാഠമെന്ന് കോണ്‍ഗ്രസ്, പുനര്‍വ്യാഖ്യാനം ചെയ്തതെന്ന് ജെയ്റ്റ്ലി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി സിബിഐ ഡയറക്ടറായി ആലോക് വർമയെ പുനഃസ്ഥാപിച്ച സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിനുള്ള പാഠമാണെന്ന് കോൺഗ്രസ്. കോടതി വിധിക്ക് പിന്നാലെ കോൺഗ്രസിനൊപ്പം മറ്റു പ്രതിപക്ഷ പാർട്ടികളും സർക്കാരിനെ വിമർശിച്ച് രംഗത്തെത്തി. ചില നീതി നടപ്പായിട്ടുണ്ട്. ഇനി എന്താണ് സംഭവിക്കുക എന്ന് നമുക്ക് നോക്കാമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചു. രാജ്യത്തെ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും മോദി സർക്കാർ തകർത്തുക്കൊണ്ടിരിക്കുകയാണ്. റഫാൽ അഴിമതിയിൽ അന്വേഷണം ഇല്ലാതാക്കാൻ നിയമവിരുദ്ധമായി സിബിഐ ഡറക്ടറെ അർദ്ധരാത്രിയിൽ നീക്കം ചെയ്യാൻ പ്രധാനമന്ത്രി നേരിട്ട് ഇടപ്പെട്ടോയെന്ന് അന്വേഷിക്കണമെന്നും ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. ഞങ്ങൾ ഏതെങ്കിലും ഒരു വ്യക്തിക്ക് എതിരല്ല. സുപ്രീംകോടതി വിധി സർക്കാരിന് ഒരു പാഠമാണ്. ഇപ്പോൾ ആളുകളെ സമ്മർദ്ദത്തിലാക്കാൻ നിങ്ങൾ ഈ ഏജൻസികളെ ഉപയോഗിക്കും. നാളെ മറ്റൊരാളും അത് ചെയ്യും. അങ്ങനെ വന്നാൽ എന്തായിരിക്കും ജനാധിപത്യത്തിന്റെ അവസ്ഥയെന്നും കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ ചോദിച്ചു. സർക്കാർ നിലപാടിനെ പുനർവ്യാഖ്യാനിക്കുകയാണ് കോടതി ചെയ്തതെന്ന് അരുൺ ജെയ്റ്റ്ലി പ്രതികരിച്ചു. സെൻട്രൽ വിജിലൻസ് കമ്മീഷന്റെ അഭ്യർത്ഥന പ്രകാരം സദുദ്ദേശ്യപരമായാണ് ആലോക് വർമയേയും അസ്താനയേയും സർക്കാർ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചത്. സിബിഐയുടെ വിശ്വാസ്യതയിലും നിഷ്പക്ഷമായ അന്വേഷണത്തിലും സർക്കാരിന് ന്യായമായ താത്പര്യമുണ്ട്. സിബിഐ ഡയറക്ടറുടെ വിഷയത്തേക്കാൾ കോടതി ഇക്കാര്യത്തിനാണ് കൂടുതൽ പ്രധാന്യം നൽകിയിരിക്കുന്നത്. അതേ സമയം കോടതി ഒരു ഉത്തരവാദിത്വമുള്ള ഘടന രൂപപ്പെടുത്തിയിട്ടുണ്ട്. തീർച്ചയായും അത് പാലിക്കപ്പെടേണ്ടതാണെന്നും ജെയ്റ്റ്ലി പറഞ്ഞു. സുപ്രീംകോടതി വിധിയെ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും സ്വാഗതം ചെയ്തു. കോടതി വിധി സ്വതന്ത്രസ്ഥാപനങ്ങളിലുള്ള വിശ്വാസം പുനഃസ്ഥാപിച്ചു. ഇനിയെങ്കിലും സിബിഐയേയും എൻഐഎയേയും രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്നും മെഹബൂബ മുഫ്തി പറഞ്ഞു. Content Highlights:"Lesson For Government": Congress On Top Courts CBI Chief Verdict


from mathrubhumi.latestnews.rssfeed http://bit.ly/2Azu4vm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages