മുന്നോക്ക സംവരണ ബില്ലിനെതിരെ സിപിഎം കേന്ദ്ര നേതൃത്വം - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 8 January 2019

മുന്നോക്ക സംവരണ ബില്ലിനെതിരെ സിപിഎം കേന്ദ്ര നേതൃത്വം

ന്യൂഡൽഹി: മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സംവരണം നൽകുന്ന ബില്ലിൽ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സിപിഎം കേന്ദ്ര നേതൃത്വം. ബിൽ പാവപ്പെട്ടവർക്ക് ഗുണകരമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. ആത്മാർഥതയില്ലാത്ത തിരഞ്ഞെടുപ്പ് തന്ത്രമാണെന്നും പാർലമെന്റ് നടപടിക്രമങ്ങൾ പാലിക്കാതെയാണ് ബിൽ കൊണ്ടുവന്നതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. ബിൽ പാവങ്ങൾക്ക് ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. എട്ടു ലക്ഷം രൂപ വരുമാന പരിധി വച്ചത് തീരുമാനത്തിന്റെ അന്തസത്ത അട്ടിമറിക്കുമെന്നും പിബി അഭിപ്രായപ്പെട്ടു. വൈരുധ്യങ്ങൾ നിറഞ്ഞതാണെന്നും ബിൽ പാർലമെന്റിൽ പാസാക്കുന്നതിന് മുമ്പ് വിശദമായ ചർച്ച വേണമെന്നും അതുവരെ ബിൽ പാസാക്കരുതെന്നും യെച്ചൂരി ആവശ്യപ്പെട്ടു. സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ സ്വാഗതം ചെയ്യുന്നതായാണ് സിപിഎം സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. ഇക്കാര്യം തങ്ങൾ നേരത്തെ പറഞ്ഞിരുന്നതാണെന്നും നിലവിലുള്ള സംവരണം തകർക്കാതെ വേണം മുന്നോക്ക സംവരണം കൊണ്ടുവരേണ്ടതെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. Content Highlights:Reservation for upper cast backward community bill CPIM Politburo take against Stand


from mathrubhumi.latestnews.rssfeed http://bit.ly/2FgLBf7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages