താന്ത്രികാവകാശം ക്രിസ്തു വര്‍ഷത്തിനും മുമ്പുള്ളത്; ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനാകില്ല -താഴമണ്‍ മഠം - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 8 January 2019

താന്ത്രികാവകാശം ക്രിസ്തു വര്‍ഷത്തിനും മുമ്പുള്ളത്; ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനാകില്ല -താഴമണ്‍ മഠം

ശബരിമല: ശബരിമല തന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്യാൻ സർക്കാരിനോ ദേവസ്വം ബോർഡിനോ അവകാശമില്ലെന്ന് താഴമൺ മഠം. ശബരിമലയിലെ താന്ത്രികാവകാശം കുടുംബപരമായി കിട്ടിയതാണെന്നും ദേവസ്വം ബോർഡ് നിയമിച്ചതല്ലെന്നും താഴമൺ മഠം അവകാശപ്പെട്ടു. തന്ത്രിയുടെ പ്രതിഫലം ശമ്പളമല്ല. ദക്ഷിണയാണെന്നും സർക്കാരിനുള്ള മറുപടിയായി മഠം വ്യക്തമാക്കി. യുവതി പ്രവേശനത്തെ തുടർന്ന് ശബരിമല നടയടച്ച് ശുദ്ധിക്രിയ ചെയ്തതിന് തന്ത്രി കണ്ഠരര് രാജീവരെ നീക്കാൻ അധികാരമുണ്ടെന്ന് സർക്കാർ നിലപാടെടുത്തതിനാലാണ് താഴമൺ കുടുംബം പരസ്യ വിശദീകരണവുമായി രംഗത്തെത്തിയത്. ക്ഷേത്രാചാരങ്ങളും അനുഷ്ടാനങ്ങളും തന്ത്രിമാരിൽ നിക്ഷിപ്തമാണ്. അവകാശത്തെ ചോദ്യം ചെയ്യാൻ സർക്കാരിനോ ദേവസ്വം ബോർഡിനോ അവകാശമില്ല. ആചാരാനുഷ്ടാനങ്ങളിലെ അന്തിമ തീരുമാനവും നടപ്പാക്കാനുള്ള അധികാരവും ശാസ്ത്ര ഗ്രന്ഥങ്ങൾ പ്രകാരവും കീഴ്വഴക്കങ്ങൾ അനുസരിച്ചും തന്ത്രിയിൽ നിക്ഷിപ്തമാണ്. ശബരിമലയിൽ താഴ്മൺ കുടുംബത്തിനുള്ള താന്ത്രികാവകാശം ക്രിസ്തു വർഷത്തിനും നൂറ് വർഷം മുമ്പ് കുടുംബപരമായി ലഭിച്ചതാണ്. അതിനാൽ ശബരിമല തന്ത്രിയുടേത് ദേവസ്വം ബോർഡ് നിയമനമല്ലെന്നാണ് കുടുംബം പ്രതിരോധിക്കുന്നത്. ക്ഷേത്രത്തിലെ തന്ത്രക്രിയകൾക്ക് ലഭിക്കുന്നത് പ്രതിഫലമല്ലെന്നും തന്ത്രിക്ക് ദേവസ്വം ബോർഡിൽ നിന്ന് ലഭിക്കുന്നത് ദക്ഷിണയാണെന്നും വിശദീകരിക്കുന്നു. തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരനാണെന്ന സർക്കാർ നിലപാടിനെ താഴമൺ മഠം ഇങ്ങനെ പ്രതിരോധിക്കുകയാണ്. വസ്തുതാ വിരുദ്ധമായി ഉത്തരവാദിത്വപ്പെട്ടവർ തെറ്റിദ്ധാരണ പരത്തുന്നത് വിഷമകരമാണെന്നും താഴ്മൺ കുടുംബം വ്യക്തമാക്കുന്നു. content highlights:Thazhamon madom,sabarimala tantri


from mathrubhumi.latestnews.rssfeed http://bit.ly/2CWt5Hr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages