വാവര് പള്ളിയില്‍ പതിറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങള്‍ക്ക് തടസ്സമില്ല - ജമാ അത്ത് - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 8 January 2019

വാവര് പള്ളിയില്‍ പതിറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങള്‍ക്ക് തടസ്സമില്ല - ജമാ അത്ത്

എരുമേലി: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് എരുമേലി നൈനാർ മസ്ജിദിൽ (വാവര് പള്ളി) പതിറ്റാണ്ടുകളായി നടന്നു വരുന്ന ആചാരങ്ങൾക്ക് യാതൊരു തടസ്സവുമില്ലെന്ന് ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ. പി.എച്ച്. ഷാജഹാൻ പറഞ്ഞു. തീർഥാടകർക്ക് മാത്രമല്ല ഏത് പ്രയത്തിലുള്ള സ്ത്രീകൾക്കും മസ്ജിദിൽ പ്രദിക്ഷണം നടത്താനും ദർശനത്തിനും സൗകര്യം പണ്ട് മുതലേ ഉണ്ട്. മസ്ജിദിനുള്ളിലെ നമസ്കാരമുറികളിൽ സ്ത്രീകൾ കയറാറില്ല. ശബരിമല യുവതീ പ്രവേശാനുമതിയുടെ പശ്ചാത്തലത്തിൽ തമിഴ്നാട് കേന്ദ്രമായ ഹിന്ദു മക്കൾ കക്ഷിയെന്ന സംഘടനയിലെ വനിതകൾ എരുമേലിയിലെ വാവര് പള്ളിയിൽ പ്രവേശിയ്ക്കാൻ നീക്കം നടത്തുന്നതായി ഒരു മാസം മുമ്പെ രഹസ്യ വിവരം ഉണ്ടായിരുന്നു. ഈ സംഘത്തിലുൾപ്പെട്ടവരെ പാലക്കാട്ട് നിന്നും പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു. മസ്ജിദിനുള്ളിലെ നമസ്കാര മുറിയിൽ യുവതികൾ കയറാൻ ശ്രമിയ്ക്കുമെന്ന് പോലീസിനും ആശങ്കയുണ്ടായ സാഹചര്യത്തിലാണ് വനിത പോലീസിനെ അധികമായി നിയോഗിച്ചതെന്നും സുരക്ഷയൊരുക്കിയതെന്നും അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസറായ ഡി.വൈ.എസ്.പി. ഇ.പി. റെജി പറഞ്ഞു. Content Highlights:Erumeli Ninar Masjid, Sabarimala women entry


from mathrubhumi.latestnews.rssfeed http://bit.ly/2FeXHpV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages