മോദിയെ രക്ഷിക്കാന്‍ ആര്‍ക്കുമാകില്ല; അലോക് വര്‍മ്മ കേസില്‍ പ്രതികരണവുമായി രാഹുല്‍ - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 8 January 2019

മോദിയെ രക്ഷിക്കാന്‍ ആര്‍ക്കുമാകില്ല; അലോക് വര്‍മ്മ കേസില്‍ പ്രതികരണവുമായി രാഹുല്‍

ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി മോദിയെ രക്ഷിക്കാൻ ആർക്കുമാകില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയ കേന്ദ്രസർക്കാർ നടപടി റദ്ദാക്കുകയും അദ്ദേഹത്തെ തൽസ്ഥാനത്ത് പുനഃസ്ഥാപിക്കുകയും ചെയ്ത സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. 30,000 കോടിരൂപ സുഹൃത്തായ അനിൽ അംബാനിക്ക് നൽകിയത് ആരാണെന്ന് സംശയമില്ലാതെ ജനങ്ങൾക്ക് മനസിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സിബിഐ ഡയറക്ടറെ പുലർച്ചെ ഒന്നിനാണ് നീക്കിയത്. റഫാൽ ഇടപാടിൽ അന്വേഷണം തുടങ്ങാനിരിക്കെയാണ് നടപടിയുണ്ടായത്. ഇടപാടിനെപ്പറ്റിയുള്ള അന്വേഷണത്തിൽനിന്ന് മോദിക്കും അദ്ദേഹത്തിന്റെ സർക്കാരിനും ഓടിയൊളിക്കാനാവില്ല. സിബിഐ ഡയറക്ടറെ തൽസ്ഥാനത്ത് പുനഃസ്ഥാപിച്ചത് ആശ്വാസം നൽകുന്നതാണ്. ഇനി എന്താണ് സംഭവിക്കുന്നതെന്ന് കണ്ടറിയാമെന്ന് രാഹുൽഗാന്ധി പ്രതികരിച്ചു. റഫാൽ വിഷയത്തിൽനിന്ന് ഓടിയൊളിക്കുകയെന്നത് അസാധ്യമാണ്. ചർച്ചകളിൽനിന്ന് മോദി ഓടിയൊളിക്കുന്നു. റഫാൽ ആരോപണങ്ങൾ സത്യസന്ധമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയ ഒക്ടോബർ 23 ലെ കേന്ദ്ര നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. എന്നാൽ, അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ കേന്ദ്ര വിജിലൻസ് കമ്മീഷൻ നടത്തുന്ന അന്വേഷണം പൂർത്തിയാകുംവരെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽനിന്ന് സുപ്രീംകോടതി അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്. Content Highlights:Rahul Gandhi, CBI Chief verdict, Rafael deal


from mathrubhumi.latestnews.rssfeed http://bit.ly/2sebYL7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages