ഭുവനേശ്വർ: ഒഡിഷ നടി നിഖിതയുടെ മരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽപുതിയ വഴിത്തിരിവ്. മാതാപിതാക്കളുടെ പരാതിയിൽ നടിയുടെ ഭർത്താവ് ലിപൻ സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച വീടിന്റെ മുകൾനിലയിൽ നിന്ന് വഴുതി വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുപ്പത്തിരണ്ടുകാരിയായനിഖിത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ജനുവരി അഞ്ചിനാണ്മരിച്ചത്. നിഖിതയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് പിതാവ് സനാതൻ ബെഹ്റ ആരോപിച്ചു. ലിപന്റെ മാതാപിതാക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഭർത്താവും കുടുംബവും മകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്ന് പിതാവ് ആരോപിക്കുന്നു. വളരെ ആസൂത്രിതമായാണ് എന്റെ മകളെ അവർ കൊലപ്പെടുത്തിയത്. സംഭവം നടന്ന ദിവസം മകളും മരുമകനും തമ്മിൽ വഴക്കുണ്ടായി. കാര്യങ്ങൾ ഒത്തുതീർപ്പാക്കണമെന്ന് പറഞ്ഞ് ഇരുവരും വീടിന്റെ ടെറസിലേക്ക് പോയി. കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൾ ഉറക്കെ കരയുന്നത് കേട്ടു. ഞങ്ങൾ അവിടെ എത്തിയപ്പോൾ അവൾ ടെറസിൽ നിന്ന് താഴെ വീണ് കിടക്കുന്നുണ്ടായിരുന്നു. തലയിൽ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു.- നിഖിതയുടെ പിതാവ് പരാതിയിൽ പറയുന്നു. അഞ്ച് വർഷം മുൻപാണ് നിഖിത ലിപനെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തിൽ നാലു വയസ്സുള്ള ഒരു മകനുമുണ്ട്. ടെലിവിഷൻ പരമ്പരകളിൽ സജീവ സാന്നിധ്യമായിരുന്നു നിഖിത. Content Highlights:televison actress Nikita death husband Lipan Sahu arrested father files complaint
from mathrubhumi.latestnews.rssfeed http://bit.ly/2LYxso5
via IFTTT
Post Top Ad
Responsive Ads Here
Tuesday, 8 January 2019
Home
Mathrubhumi
mathrubhumi.latestnews.rssfeed
'ആദ്യം അവള്‍ ഉറക്കെ കരയുന്നത് കേട്ടു, പിന്നെ തറയില്‍ രക്തമൊലിച്ച നിലയിലാണ് കണ്ടത്'
'ആദ്യം അവള്‍ ഉറക്കെ കരയുന്നത് കേട്ടു, പിന്നെ തറയില്‍ രക്തമൊലിച്ച നിലയിലാണ് കണ്ടത്'
Tags
# Mathrubhumi
# mathrubhumi.latestnews.rssfeed
Share This
About Unknown
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment