മിന്നലാക്രമണത്തിനുള്ള നീക്കം അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തള്ളിയെന്ന് പരേഷ് റാവല്‍ - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 8 January 2019

മിന്നലാക്രമണത്തിനുള്ള നീക്കം അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തള്ളിയെന്ന് പരേഷ് റാവല്‍

മുംബൈ: മുംബൈ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി മിന്നലാക്രമണം നടത്താനുള്ള സൈന്യത്തിന്റെ നീക്കം അന്നത്തെ കോൺഗ്രസ് സർക്കാർ തള്ളിയിരുന്നുവെന്ന് നടൻ പരേഷ് റാവൽ. ഉറി ഭീകരാക്രമണ പശ്ചാത്തലത്തിൽ ഇന്ത്യൻ സേന പാകിസ്താനിൽ നടത്തിയ മിന്നലാക്രമണത്തിന്റെ കഥ പറയുന്ന ഉറി; ദ സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിലെ അഭിനേതാവാണ് റാവൽ. ബി.ജെ.പി ലോക്സഭാംഗവും നരേന്ദ്ര മോദിയുടെ അടുപ്പക്കാരനുമാണ് മുതിർന്ന ബോളിവുഡ് താരം കൂടിയായ അദ്ദേഹം. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും സൈന്യം സർജിക്കൽ സ്ട്രൈക്ക് എന്ന ആശയം മുന്നോട്ടുവച്ചിരുന്നു. എന്നാൽ അന്നത്തെ സർക്കാർ അത് തള്ളുകയായിരുന്നു - പരേഷ് ആരോപിച്ചു. സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ വിഷയത്തിൽ പ്രതികരിച്ചത്. സൈന്യത്തിന് പിന്തുണ നൽകേണ്ടതിന് പകരം സർക്കാർ സാധ്യമല്ല എന്ന് പറഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. ആ സമയത്ത് ജനങ്ങൾ നമ്മുടെ സൈന്യത്തിന്റെ കരുത്തിൽ സംശയിക്കാൻ തുടങ്ങിയിരുന്നു. എന്തുകൊണ്ടായിരിക്കാം നമ്മുടെ സർക്കാർ അന്ന് പറ്റില്ല എന്ന പറഞ്ഞത്. വോട്ട് ബാങ്കിനെ ബാധിക്കും എന്നതിനാലാവുമോ? എന്നാൽ, പിന്നീട് സർജിക്കൽ സ്ട്രൈക്കിന് അനുമതി നൽകിയതിലൂടെ സൈന്യത്തിന്റെ കരുത്തുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും മോദി മറുപടി നൽകി. മോദി സർജിക്കൽ സ്ട്രൈക്ക് നടക്കും എന്ന് പ്രഖ്യപാിച്ചതിലൂടെ എല്ലാ സംശയങ്ങളും വഴിമാറി. രാഷ്ട്രീയമായ ഇച്ഛാശക്തിയാണ് അതിന് കാരണം. ഏത് ആക്രമണത്തിനും കരുത്തുള്ള ശക്തമായ ഒരു സൈന്യമാണ് നമുക്കുള്ളത്. ഇത്തരം സംഭവങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നും അതിനുള്ള കരുത്ത് നമുക്കുണ്ടെന്നും പാകിസ്താന് കാണിച്ചു കൊടുക്കാനുള്ള അവസരം കൂടിയായിരുന്നു അത്. ആത്മാർത്ഥമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാവ് വേണോ വർഷങ്ങളോളം ജനങ്ങളെ കൊള്ളയടിച്ചവർ വേണോ എന്ന ചോദ്യമാണ് തിരഞ്ഞെടുപ്പ് ഉയർത്തുന്നത്. അതിനാൽ ബി.ജെ.പി ജയിക്കും എന്നെനിക്ക് ഉറപ്പിച്ച് പറയാനാകുമെന്നും താരം വ്യക്തമാക്കി. ജമ്മു കശ്മീരിലെ ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി അതിർത്തി കടന്ന് ഇന്ത്യ നടത്തിയ സൈനികാക്രമണത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഉറി; ദ സർജിക്കൽ സ്ട്രൈക്ക്. ആദിത്യ ധർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്കി കൗഷൽ, യാമി ഗൗതം, കൃതി കുൽഹരി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. content highlights:Congress Dismissed Surgical Strikes says Paresh Rawal


from mathrubhumi.latestnews.rssfeed http://bit.ly/2LVeajq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages