ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റ് വേണമെന്ന് ബിഡിജെഎസ്, ബുദ്ധിമുട്ടുണ്ടെന്ന് ബിജെപി - The Daily News

Honestly, fearless, constantly come to you

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 8 January 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റ് വേണമെന്ന് ബിഡിജെഎസ്, ബുദ്ധിമുട്ടുണ്ടെന്ന് ബിജെപി

കൊച്ചി: പാർലമെന്റ് തിരഞ്ഞെടുപ്പിൽ എട്ട് സീറ്റുകൾ വേണമെന്ന് ബിഡിജെഎസ്. കൊച്ചിയിൽ നടന്ന എൻഡിഎ യോഗത്തിലാണ് ബിഡിജെഎസ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം വനിതാമതിൽ പങ്കെടുത്തതിന് യോഗത്തിൽ വിമർശനം ഉയർന്നു. ആചാര സംരക്ഷണത്തിനൊപ്പം നിന്നിട്ട് വനിതാ മതിലിനെ പിന്തുണച്ചത് ശരിയായില്ലെന്ന് എൻ.ഡി.എ യോഗത്തിൽ വിമർശനമുയർന്നു. ബിഡിജെഎസിന്റെ പ്രസ്താവനകൾ ആശയക്കുഴപ്പമുണ്ടാക്കിയെന്നും യോഗത്തിൽ വിമർശനമുയർന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി വയനാട്, ആലത്തൂർ, തൃശ്ശൂർ,ചാലക്കുടി,ഇടുക്കി, ആലപ്പുഴ, പത്തനതിട്ട, ആറ്റിങ്ങൽ എന്നീ സീറ്റുകളാണ് ബിഡിജെഎസ് യോഗത്തിൽ ചോദിച്ചത്. ഇത്രയും സീറ്റുകൾ വിട്ടുനൽകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ബിജെപി അറിയിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തിൽ ഉഭയകക്ഷി ചർച്ചനടത്താമെന്ന് ബിഡിജെഎസിനെ അറിയിച്ചു. വനിതാമതിൽ വിഷയത്തിൽ വിമർശനമുയർന്ന പശ്ചാത്തിൽ ബിഡിജെഎസ് വിശദീകരണവുമായി രംഗത്ത് വന്നു. വനിതാമതിലിൽ താനടക്കമുള്ളവർ പങ്കെടുത്തിരുന്നില്ലെന്നും നവോത്ഥാനമെന്ന ആശയത്തിന് പിന്തുണ നൽകാനാണ് വനിതാമതിലിനം പിന്തുണച്ചതെന്നും ബിഡിജെഎസ് വിശദീകരിച്ചു. എൻഡിഎയ്ക്കൊപ്പം ശക്തമായി മുന്നോട്ടുപോകുമെന്ന് തുഷാർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം എൻഡിഎയിൽ നിന്ന് വിട്ടുപോകുന്ന കക്ഷികളെ തിരികെ എത്തിക്കാൻ ബിജെപി നേതൃത്വം കാര്യമായി ഇടപെടുന്നില്ലെന്ന് മുന്നണിയിലെ ചെറുകക്ഷികൾ നിലപാടെടുത്തു. Content highlights: 2019 Loksabha Electcton, BDJS Demand 8 Loksabha Seat


from mathrubhumi.latestnews.rssfeed http://bit.ly/2LWhAmc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages